നിയമവിരുദ്ധ മത്സ്യബന്ധനവും സമുദ്ര മലിനീകരണവും; നടപടി വേണം
text_fieldsകുവൈത്ത് സിറ്റി: നിയമവിരുദ്ധ മത്സ്യബന്ധനത്തിനും സമുദ്ര മലിനീകരണത്തിനുമെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കുവൈത്ത് മുനിസിപ്പാലിറ്റി. ബീച്ചുകളിൽ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ സമുദ്രജീവികളുടെ സുരക്ഷക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
പവിഴപ്പുറ്റുകളും സമുദ്ര ആവാസവ്യവസ്ഥയും സംരക്ഷിക്കാൻ എല്ലാവരും സഹകരിക്കണമെന്നും ഈ മേഖലയിൽ സുസ്ഥിര സംരക്ഷണ സംവിധാനം നടപ്പാക്കണമെന്നും മുനിസിപ്പാലിറ്റി പബ്ലിക് റിലേഷൻസ് ഡയറക്ടർ മുഹമ്മദ് അൽ സിൻഡാൻ പറഞ്ഞു.
ബീച്ചുകളിൽ ശുചിത്വം നിലനിർത്താൻ 24 മണിക്കൂർ പ്രവർത്തനം നടക്കുന്നുണ്ടെങ്കിലും ആളുകളുടെ അശ്രദ്ധയും നിയമ ലംഘനവും വലിയ പ്രശ്നമായി തുടരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. സമുദ്ര പരിസ്ഥിതിയെ സംരക്ഷിക്കാൻ ദേശീയ തലത്തിൽ കര്‍ശന ഇടപെടലുകൾ ആവശ്യമാണെന്നും അൽ സിൻഡാൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

