ഡ്രോൺ വരും; വൃത്തി അളക്കും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ പൊതു ശുചീകരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും ഡ്രോണുകളും 360 ഡിഗ്രി കാമറകളും ഉൾപ്പെടെയുള്ള സ്മാർട്ട് സാങ്കേതികവിദ്യകൾ അവതരിപ്പിക്കുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി. പുതിയ ശുചീകരണ കരാറുകളുടെ ഭാഗമായാണ് ഈ ആധുനികവത്കരണമെന്ന് മുനിസിപ്പാലിറ്റി ആക്ടിങ് ഡയറക്ടർ മനാൽ അൽ അസ്ഫൂർ അറിയിച്ചു.
മരുഭൂപ്രദേശങ്ങൾ, കാർഷിക മേഖലകൾ, പാർപ്പിട മേഖലകൾ എന്നിവിടങ്ങളിലെ ശുചിത്വം ഉറപ്പാക്കുന്നതിനാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നത്. ഇതിലൂടെ ശുചീകരണ പ്രവർത്തനങ്ങളിലെ വീഴ്ചകൾ എളുപ്പത്തിൽ കണ്ടെത്താനും നടപടിയെടുക്കാനും സാധിക്കും.
മാലിന്യം ശേഖരിക്കുന്നതിന് കൃത്യമായ സമയം നിശ്ചയിച്ചിട്ടുണ്ട്. വൈകീട്ട് ആറു മുതൽ അർധരാത്രി 12 മണി വരെയാണ് മാലിന്യ ശേഖരണ സമയം. ശുചീകരണ കമ്പനികൾ മാലിന്യം നീക്കം ചെയ്യുന്ന സമയപ്പട്ടിക തങ്ങളുടെ വാഹനങ്ങളിലും ഉപകരണങ്ങളിലും വ്യക്തമായി പ്രദർശിപ്പിക്കണമെന്നും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

