കുവൈത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ഖബർസ്ഥാനുകള്‍ നവീകരിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ ഖബർസ്ഥാനുകള്‍ നവീകരിക്കുന്നു. കുവൈത്ത് മുനിസിപ്പാലിറ്റി നേതൃത്വത്തിലാണ് പദ്ധതി. ഇതു സംബന്ധമായ സമഗ്ര വികസന പദ്ധതികള്‍ക്ക് അനുമതി ലഭിച്ചതായി ഫ്യൂണറൽ അഫയേഴ്സ് ഡിപ്പാർട്മെന്റ് ഡയറക്ടർ ഡോ.ഫൈസൽ അൽ അവാദി അറിയിച്ചു.
നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിനും, സുലൈബിഖാത്ത് ഖബർസ്ഥാന് വിപുലീകരണത്തിനായുള്ള ടെൻഡര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സേവനങ്ങള്‍ എളുപ്പമാക്കുന്നതിനായി ആരോഗ്യ മന്ത്രാലയവുമായും സിവിൽ ഇൻഫർമേഷൻ പബ്ലിക്ക് അതോറിറ്റിയുമായും ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ മരണ സർട്ടിഫിക്കറ്റുകൾ, പെർമിറ്റുകൾ, മറ്റ് മരണാനന്തര നടപടിക്രമങ്ങൾ എന്നിവ സുഗമമാക്കുന്നതിന് ഉടന്‍ തന്നെ ഇലക്ട്രോണിക് ലിങ്ക് സ്ഥാപിക്കുമെന്ന് അൽ അവാദി അറിയിച്ചു. കഴിഞ്ഞ 15 വർഷത്തിനുള്ളിൽ 3,745 അമുസ്ലിംകൾ ഉൾപ്പെടെ 103,980 പേർക്കാണ് അന്ത്യവിശ്രമത്തിനുള്ള സൗകര്യം ഒരുക്കിയത്.
സുലൈബിഖാത്തില്‍ 55,045 പേരെയും, സബ്ഹാനില്‍ 21,749 പേരെയും, ജാഫറിയയില് 14,751 പേരെയും, ജഹ്റയില്‍ 8,796 പേരെയുമാണ് ഖബറടക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

