അഹ്മദി ഗവർണറേറ്റിൽ കുവൈത്ത് മുനിസിപ്പാലിറ്റി പരിശോധന; 25 അനധികൃത വസ്തുക്കൾ നീക്കം ചെയ്തു
text_fieldsകുവൈത്ത് സിറ്റി: അഹ്മദി ഗവർണറേറ്റിൽ കുവൈത്ത് മുനിസിപ്പാലിറ്റി പരിശോധന. സൂപ്പർവൈസറി ടീമുകൾ നടത്തിയ പരിശോധനയിൽ ക്യാമ്പുകൾ, അനധികൃത വാട്ടർ ടാങ്കറുകൾ എന്നിവയുൾപ്പെടെ 25 അനധികൃത വസ്തുക്കൾ നീക്കം ചെയ്തു. രാജ്യത്തിന്റെ തെക്കൻ ഭാഗത്തെ സൈനിക കേന്ദ്രങ്ങൾക്ക് സമീപമുള്ള പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്. പ്രതിരോധ മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും ഏകോപനവും പരിശോധനക്കുണ്ടായി.
നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനും, പൊതു സുരക്ഷ നിലനിർത്തുന്നതിനും, സെൻസിറ്റീവ് പ്രദേശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇതെന്ന് അധികൃതർ പറഞ്ഞു. അനധികൃത കയ്യേറ്റങ്ങൾ തടയുന്നതിനും, തന്ത്രപ്രധാന, സൈനിക സൗകര്യങ്ങൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ മുനിസിപ്പൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കലും പരിശോധനയുടെ ലക്ഷ്യമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

