Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2026 11:09 AM IST Updated On
date_range 14 Jun 2026 11:09 AM ISTഅഹ്മദി ഗവർണറേറ്റിൽ കുവൈത്ത് മുനിസിപ്പാലിറ്റിയുടെ വിപുലമായ ശുചീകരണ പരിശോധന; 18 ടൺ മാലിന്യങ്ങൾ നീക്കം ചെയ്തു
text_fieldsbookmark_border
കുവൈത്ത് സിറ്റി: അഹ്മദി ഗവർണറേറ്റിൽ കുവൈത്ത് മുനിസിപ്പാലിറ്റി വിപുലമായ ശുചീകരണ പരിശോധന കാമ്പയിൻ നടത്തി. ഫഹാഹീൽ, വഫ്ര കാർഷിക മേഖല എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടന്നത്. പതിനാല് മൊബൈൽ വെൻഡിംഗ് കാർട്ടുകളും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും നീക്കം ചെയ്തു.
നിയമലംഘനം കണ്ടെത്തിയ നിരവധി കച്ചവടക്കാര്‍ക്കെതിരെ റിപ്പോർട്ടുകൾ നൽകി. പതിനെട്ട് ടൺ മാലിന്യവും നീക്കം ചെയ്തു. പൊതുശുചിത്വം ഉറപ്പാക്കാൻ പരിശോധനകൾ തുടരുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

