അറബ് പാർലമെന്റിൽ കുവൈത്ത് എം.പിമാർ സത്യപ്രതിജ്ഞ ചെയ്തു
text_fieldsഈജിപ്തിലെ കൈറോയിൽ നടക്കുന്ന അറബ് പാർലമെന്റിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: അറബ് പാർലമെന്റിൽ കുവൈത്തിന്റെ പുതിയ എം.പിമാരായി ദേശീയ അസംബ്ലി അംഗങ്ങളായ അഹ്മദ് ലാരി, ഹംദാൻ അൽ അസ്മി എന്നിവർ സത്യപ്രതിജ്ഞ ചെയ്തു.
സത്യപ്രതിജ്ഞയ്ക്ക് ശേഷം അഹ്മദ് ലാരിസ്ത്രീ, യുവജന, വിദ്യാഭ്യാസ, സാമൂഹികകാര്യ സമിതി അംഗമായും, ഹംദാൻ അൽ അസ്മി മനുഷ്യാവകാശങ്ങളുടെയും നിയമനിർമാണ കാര്യ സമിതിയുടെയും ചുമതലകൾ ഏറ്റെടുത്തു. ശനിയാഴ്ച നടന്ന പ്ലീനറി സെഷനിൽ യമൻ, ലിബിയ, ഇറാഖ് എന്നിവിടങ്ങളിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു.
അറബ് രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇറാന്റെയും തുർക്കിയുടെയും ഇടപെടലുകൾ സമ്മേളനം നിരസിച്ചു. ജുഡീഷ്യൽ വിധികളിൽ കുവൈത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്ന യൂറോപ്യൻ പരാമർശങ്ങൾ തള്ളിക്കളയുന്നതിനുള്ള കരട് പ്രമേയവും സമിതി ചർച്ചചെയ്യും. ഈജിപ്തിലെ അറബ് ലീഗ് ആസ്ഥാനത്താണ് സമ്മേളനം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

