പരിശീലനത്തിനിടെ കൊല്ലപ്പെട്ട സൈനികർക്ക് അനുശോചനം
text_fieldsപരിക്കേറ്റ സൈനികനെ പ്രതിരോധ മന്ത്രാലയം അണ്ടർസെക്രട്ടറി ശൈഖ് ഡോ.അബ്ദുല്ല മെഷാൽ അസ്സബാഹ് കുവൈത്ത് ആർമി ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ സബാഹ് ജാബർ അൽ അഹ്മദ് അസ്സബാഹ് എന്നിവർ സന്ദർശിക്കുന്നു
കുവൈത്ത് സിറ്റി: പരിശീലനത്തിനിടെ കൊല്ലപ്പെട്ട രണ്ട് സൈനികർക്ക് കുവൈത്ത് പ്രതിരോധ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. മേജർ സർജന്റ് അഹമ്മദ് ഫർഹാൻ ഹരത്, സർജന്റ് മുസാദ് ദാഹി സാലിഹ് എന്നിവരാണ് വെടിവയ്പ്പ് പരിശീലനത്തിനിടെ മരണപ്പെട്ടത്.
യു.എസ് സൈന്യവുമായുള്ള സംയുക്ത സൈനികാഭ്യാസത്തിനിടെയാണ് സംഭവം. സംഭവത്തില്‍ കുവൈത്ത് അമീര്‍, കിരീടാവകാശി, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. അപകടത്തില്‍ രണ്ടു സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഇവരെ ജഹ്റ ആശുപത്രിയിൽ പ്രതിരോധ മന്ത്രാലയം അണ്ടർസെക്രട്ടറി ശൈഖ് ഡോ.അബ്ദുല്ല മെഷാൽ അസ്സബാഹ് കുവൈത്ത് ആർമി ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ സബാഹ് ജാബർ അൽ അഹ്മദ് അസ്സബാഹ് എന്നിവർ സന്ദർശിച്ചു. പരിക്കേറ്റ ഉദ്യോഗസ്ഥരുടെ ആരോഗ്യസ്ഥിതി ആരാഞ്ഞ ഇരുവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നു ആശംസിച്ചു.
അംഗങ്ങളുടെ സുരക്ഷ സൈന്യത്തിന്റെ മുൻഗണനയാണെന്ന് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് വ്യക്തമാക്കി. പെട്ടെന്നുള്ള പ്രതികരണത്തിന് മെഡിക്കൽ സ്റ്റാഫിനും അദ്ദേഹം നന്ദി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.