Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്ത് തടഞ്ഞത് 178 ബാലിസ്റ്റിക് മിസൈലുകളും 384 ഡ്രോണുകളും

text_fields
bookmark_border
കുവൈത്ത് തടഞ്ഞത് 178 ബാലിസ്റ്റിക് മിസൈലുകളും 384 ഡ്രോണുകളും
cancel

കുവൈത്ത് സിറ്റി: കുവൈത്തിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ ശക്തമായി ചെറുത്ത് രാജ്യം. ഇറാൻ ആക്രമണം ആരംഭിച്ച ആകെ 178 ബാലിസ്റ്റിക് മിസൈലുകളും 384 ഡ്രോണുകളും തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

കുവൈത്ത് സൈന്യത്തിലെ 27 അംഗങ്ങൾക്ക് ഇതിനകം പരിക്കേറ്റു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. രണ്ടുപേർ ചികിത്സയിലാണെന്നും മന്ത്രാലയ വക്താവ് കേണൽ സൗദ് അൽ അത്‌വാൻ പറഞ്ഞു. സായുധ സേന അതീവ ജാഗ്രതയോടെ 24 മണിക്കൂറും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ഉറപ്പുനൽകി.

കുവൈത്ത് വ്യോമാതിർത്തിയിൽ കണ്ടെത്തിയ മിസൈലുകളും ഡ്രോണുകളും സായുധ സേന തടയുന്നുണ്ടെന്ന് കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് അറിയിച്ചു. രാജ്യത്തിന്റെ ഭൂപ്രദേശത്തിന്റെയും വ്യോമാതിർത്തിയുടെയും സംരക്ഷണം ഉറപ്പാക്കും. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും എല്ലാ ഭീഷണികളെയും നേരിടാനും പൂർണ്ണ സജ്ജമാണെന്നും ജനറൽ സ്റ്റാഫ് ആവർത്തിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwait monitors, intercepts 178 ballistic missiles, 354 drones - spokesman - Military
Next Story