കുവൈത്ത് മൊബൈൽ ഫോൺ റീടെയിലേഴ്സ് അസോസിയേഷൻ രൂപവത്കരിച്ചു
text_fields1. കുവൈത്ത് മൊബൈൽ ഫോൺ റീടെയിലേഴ്സ് അസോസിയേഷൻ അംഗങ്ങൾ യോഗത്തിൽ, 2. ഭാരവാഹികൾ: സുഹൈൽ അബൂബക്കർ, സമീർ പ്ലാസ, കെ.പി. ഉമ്മർ
കുവൈത്ത് സിറ്റി: കുവൈത്തിൽ മൊബൈൽ ഫോൺ റീടെയിൽ മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മ ‘കുവൈത്ത് മൊബൈൽ ഫോൺ റീടെയിലേഴ്സ് അസോസിയേഷൻ’ (കെ.എം.പി.ആർ.എ) രൂപവത്കരിച്ചു. സുഹൈൽ അബൂബക്കറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സജീർ സാഫോസ് ഉദ്ഘടനം ചെയ്തു.
മഹ്ശൂക് ജലീൽ സംസാരിച്ചു. സമീർ പ്ലാസ സ്വാഗതവും കെ.പി. ഉമ്മർ നന്ദിയും പറഞ്ഞു. അംഗത്വ പ്രവർത്തനം ഊർജ്ജിതപ്പെടുത്താനും ഏരിയ കമ്മിറ്റികൾ രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായി. ഭാരവാഹികൾ: സജീർ സാഫോസ് (രക്ഷാധികാരി), സുഹൈൽ അബൂബക്കർ (പ്രസി), സമീർ പ്ലാസ (ജന.സെക്ര), കെ.പി. ഉമ്മർ (ട്രഷ), ഷംനാസ്, മുഹമ്മദ് അലി ഉത്തർപ്രദേശ് (വൈ.പ്രസി), ജലീൽ, മഹ്ശൂഖ്, ആഷിക് (ജോ.സെക്ര).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

