കുവൈത്ത് മന്ത്രിസഭ രാജിവെച്ചു

17:05 PM
14/11/2019
kuwait-ministry

കുവൈത്ത് സിറ്റി: മൂന്ന്​ മന്ത്രിമാർക്കെതിരെ പാർലമെന്‍റിൽ കുറ്റവിചാരണ നടക്കാനിരിക്കെ നാടകീയമായി കുവൈത്ത് മന്ത്രിസഭ രാജിവെച്ചു. വ്യാഴാഴ്​ച ഉച്ചക്കാണ്​ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്സബാഹ്​ അമീർ ശൈഖ് സബാഹ് അഹ്​മദ് അല്‍ ജാബിര്‍ അസ്സബാഹിനാണ്​ മന്ത്രിസഭയുടെ രാജി സമര്‍പ്പിച്ചത്. 

മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കുന്നതിനാണ് രാജി സമർപ്പിച്ചതെന്ന്​ സർക്കാർ വക്​താവ്​ താരിഖ്​ അൽ മസ്​റം വ്യക്​തമാക്കി. 

ഒരാഴ്​ചക്കിടെ രണ്ട്​ മന്ത്രിമാർ രാജിവെച്ചതിന്​ പിറകെയാണ്​ നാടകീയമായി സർക്കാർ രാജിവെക്കുന്നത്​. ധനമന്ത്രി ഡോ. നായിഫ്​ അൽ ഹജ്​റുഫ്​, പൊതുമരാമത്ത്​ മന്ത്രി ജിനാൻ ബൂഷഹരി എന്നിവരാണ്​ കഴിഞ്ഞ ആഴ്​ച രാജിവെച്ചത്​. 

ആഭ്യന്തര മന്ത്രിയടക്കം മൂന്ന്​ മന്ത്രിമാർക്കെതിരെ പാർലമെന്‍റിൽ കുറ്റവിചാരണയും നടക്കാനിരിക്കുകയായിരുന്നു.

Loading...
COMMENTS