Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശക്തമായ സുരക്ഷാ പരിശോധന തുടരുന്നു; 46 പേർ പിടിയിൽ

text_fields
bookmark_border
സുരക്ഷാ, ഗതാഗത, നിയന്ത്രണ വിഭാഗങ്ങളിലായി ആകെ 212 നടപടികൾ രേഖപ്പെടുത്തിയാതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു
ശക്തമായ സുരക്ഷാ പരിശോധന തുടരുന്നു; 46 പേർ പിടിയിൽ
cancel

കുവൈത്ത് സിറ്റി: രാജ്യത്ത് ശക്തമായ സുരക്ഷാ പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ദിവസം സബാഹ് അൽ സാലമിൽ വിപുലമായ സുരക്ഷാ പരിശോധനാ നടത്തി. പിടികിട്ടാപ്പുള്ളികളും നിയമലംഘകരുമായ 46 പേരെ അറസ്റ്റ് ചെയ്തു. സുരക്ഷാ, ഗതാഗത, നിയന്ത്രണ വിഭാഗങ്ങളിലായി ആകെ 212 നടപടികൾ രേഖപ്പെടുത്തിയാതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പിടികിട്ടേണ്ടവരും ഒളിവിലുള്ളവരുമായ 22 പേർ, താമസ നിയമങ്ങൾ ലംഘിച്ച 21 പേർ, തിരിച്ചറിയൽ രേഖകളില്ലാത്ത രണ്ടു പേർ, ലഹരിമരുന്നുമായി ഒരാളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഗതാഗത നിയമലംഘനങ്ങൾക്ക് 61 പിഴകൾ ചുമത്തി, ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഒമ്പതു വാഹനങ്ങൾ പിടിച്ചെടുത്തു.

വാണിജ്യ-വ്യവസായ മന്ത്രാലയം 44 ലംഘനങ്ങളും, ഭക്ഷ്യ-പോഷകാഹാര അതോറിറ്റി ഏഴു ലംഘനങ്ങളും, തൊഴിൽ ശക്തി അതോറിറ്റി ആറു ലംഘനങ്ങളും രേഖപ്പെടുത്തി. സുരക്ഷാ സാന്നിധ്യം ശക്തിപ്പെടുത്തുക, പിടികിട്ടാപ്പുള്ളികളെയും നിയമലംഘകരെയും പിടികൂടുക, നിയമം നടപ്പിലാക്കുക എന്നിവ ലക്ഷ്യമിട്ടായിരുന്നു പരിശോധനയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sabah Al Salem Security Inspection Leads to 46 Arrests in Kuwait
Next Story