Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അസർബൈജാൻ-അർമേനിയ അതിർത്തി കരാർ കുവൈത്ത് സ്വാഗതം ചെയ്തു
text_fieldsbookmark_border
കുവൈത്ത് സിറ്റി: അസർബൈജാനും അർമേനിയയും തമ്മിൽ കര അതിർത്തി നിർണയിക്കുന്നത് സംബന്ധിച്ച് രൂപപ്പെടുത്തിയ കരാറിനെ കുവൈത്ത് സ്വാഗതം ചെയ്തു. മേഖലയിലെ സുസ്ഥിരതയും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിന് സംഘർഷങ്ങൾ നയതന്ത്രപരമായി പരിഹരിക്കേണ്ടതിന്റെ പ്രാധാന്യം കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഓർമിപ്പിച്ചു. വിഷയത്തിൽ അർമേനിയയും അസർബൈജാനും നടത്തിയ നീക്കങ്ങളെയും കുവൈത്ത് അഭിനന്ദിച്ചു. ഇരു രാജ്യങ്ങളുടെയും നേതൃത്വങ്ങളുടെ വിവേകത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഇതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

