Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘ത​രം​ഗം’ തീ​ർ​ത്ത്​...

‘ത​രം​ഗം’ തീ​ർ​ത്ത്​ ക​ല കു​വൈ​ത്ത്​ മെ​ഗാ ഇ​വ​ൻ​റ്​ 

text_fields
bookmark_border
‘ത​രം​ഗം’ തീ​ർ​ത്ത്​ ക​ല കു​വൈ​ത്ത്​ മെ​ഗാ ഇ​വ​ൻ​റ്​ 
cancel

കു​വൈ​ത്ത്​ സി​റ്റി: ക​ല കു​വൈ​ത്തി​​​െൻറ​ ഈ ​വ​ര്‍ഷ​ത്തെ മെ​ഗാ പ​രി​പാ​ടി​യാ​യ ‘ത​രം​ഗം 2018’ ഖാ​ലി​ദി​യ യൂ​നി​വേ​ഴ്​​സി​റ്റി തി​യ​റ്റ​ർ ഹാ​ളി​ൽ ന​ട​ന്നു. ക​വി പ്ര​ഫ. കെ. ​സ​ച്ചി​ദാ​ന​ന്ദ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി. ഫാ​ഷി​സം ജ​നാ​ധി​പ​ത്യ​ത്തി​ന്​ വ​ലി​യ ഭീ​ഷ​ണി​യാ​യ ഇ​ക്കാ​ല​ത്ത്​ സ​മൂ​ഹം വ​ലി​യ ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട​തു​ണ്ടെ​ന്നും വാ​യി​ൽ എ​ല്ലി​ൻ​ക​ഷ​ണ​മു​ള്ള നാ​യ കു​ര​ക്കി​ല്ല എ​ന്ന​തു​പോ​ലെ​യാ​ണ്​ മു​ഖ്യ​ധാ​ര മാ​ധ്യ​മ​ങ്ങ​ളു​ടെ സ്ഥി​തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യം ഇ​ത്ര​യേ​റെ വെ​ല്ലു​വി​ളി നേ​രി​ട്ട മ​റ്റൊ​രു കാ​ല​മി​ല്ല. ഇൗ ​ഗൗ​ര​വം സ​മൂ​ഹം വേ​ണ്ട​ത്ര ഉ​ൾ​ക്കൊ​ണ്ടി​ട്ടി​ല്ല എ​ന്ന​ത്​ ദുഃ​ഖ​ക​ര​മാ​ണ്.

എ​ല്ലാ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളും മാ​റ്റി​വെ​ച്ച്​ ഒ​രു​മി​ച്ച്​ പൊ​രു​തേ​ണ്ട അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മാ​ണ്​ രാ​ജ്യ​ത്തു​ള്ള​തെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മാ​തൃ​ഭാ​ഷാ പ​ഠ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​തോ​ട​നു​ബ​ന്ധി​ച്ച്​ ന​ട​ന്നു. ഈ ​വ​ര്‍ഷ​ത്തെ സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍ഡ് ജേ​താ​വാ​യ ന​ട​ൻ ഇ​ന്ദ്ര​ന്‍സ് വി​ശി​ഷ്​​ടാ​തി​ഥി​യാ​യി. ഖാ​ലി​ദി​യ യൂ​നി​വേ​ഴ്സി​റ്റി തി​യ​റ്റ​റി​ല്‍ ഉ​ച്ച​ക്ക്​ 2.30ന്​ ​സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തോ​ടെ തു​ട​ങ്ങി​യ പ​രി​പാ​ടി രാ​ത്രി 10.30 വ​രെ നീ​ണ്ടു. ബാ​ല​ക​ലാ​മേ​ള​യി​ലെ ക​ലാ​തി​ല​കം, ക​ലാ​പ്ര​തി​ഭ എ​ന്നി​വ​ര്‍ക്കു​ള്ള സ്വ​ര്‍ണ്ണ മെ​ഡ​ലു​ക​ളും ഓ​വ​റോ​ള്‍ കി​രീ​ടം നേ​ടി​യ സ്കൂ​ളി​നു​ള്ള ട്രോ​ഫി​യും മു​ഖ്യാ​തി​ഥി സ​മ്മാ​നി​ച്ചു. 

‘എ​​​െൻറ കൃ​ഷി’ കാ​ര്‍ഷി​ക മ​ത്സ​ര വി​ജ​യി​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും സാ​ഹി​ത്യ മ​ത്സ​ര വി​ജ​യി​ക​ള്‍ക്കു​ള്ള സ​മ്മാ​ന​വും പ​രി​പാ​ടി​യി​ല്‍ വി​ത​ര​ണം ചെ​യ്​​തു. ഈ ​വ​ര്‍ഷ​ത്തെ മി​ക​ച്ച ഗാ​യി​ക​ക്കു​ള്ള സം​സ്ഥാ​ന അ​വാ​ര്‍ഡ് നേ​ടി​യ സി​ത്താ​ര കൃ​ഷ്ണ​കു​മാ​ർ, പ്ര​ദീ​പ് സോ​മ​സു​ന്ദ​ര​ൻ, വി​ജേ​ഷ് ഗോ​പാ​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​മേ​ള​യും ബൈ​ജു ജോ​സ്, പ്ര​ദീ​പ് മാ​ള എ​ന്നി​വ​ര്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ഹാ​സ്യ വി​രു​ന്നും രു​ദ്ര പെ​ര്‍ഫോ​മി​ങ്​ ആ​ര്‍ട്സി​ലെ ക​ലാ​കാ​ര​ന്മാ​രാ​യ സെ​ന്‍ ജാ​ന്‍സ​ൺ, ദീ​പ ക​ര്‍ത്ത അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​നൃ​ത്യ​ങ്ങ​ളും പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടി. 

ക​ല കു​വൈ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ ആ​ർ. നാ​ഗ​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി തോ​മ​സ്​ മാ​ത്യു സ്വാ​ഗ​ത​വും ജ​ന​റ​ൽ ക​ൺ​വീ​ന​ർ സ​ജി ജ​നാ​ർ​ദ​ന​ൻ ന​ന്ദി​യും പ​റ​ഞ്ഞു.  മാ​തൃ​ഭാ​ഷാ സ​മി​തി ക​ൺ​വീ​ന​ർ സ​ജീ​വ​ൻ ജോ​ർ​ജ്, 40ാം വാ​ർ​ഷി​കാ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​വി. ഹി​ക്​​മ​ത്ത്, ബി.​ഇ.​സി പ്ര​തി​നി​ധി മാ​ത്യൂ വ​ർ​ഗീ​സ്, പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ്​ ഡ​യ​റ​ക്​​ട​ർ എ​ൻ. അ​ജി​ത്​​കു​മാ​ർ, കെ.​സി. മു​ഹ​മ്മ​ദ്, വ​നി​താ​വേ​ദി പ്ര​സി​ഡ​ൻ​റ്​ ഷെ​റി​ൻ ഷാ​ജു, ബാ​ല​വേ​ദി പ്ര​സി​ഡ​ൻ​റ്​ അ​പ​ർ​ണ ഷൈ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsMega Event
News Summary - Kuwait-Mega Event-Gulf news
Next Story