Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ നേതൃപരിശീലന ക്യാമ്പ്
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈത്ത് (ഫോക്) നേതൃത്വനിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നേതൃപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പ്രശസ്ത പരിശീലകനായ അഫ്സല് അലി ക്യാമ്പ് നയിച്ചു. സംഘടനചട്ടങ്ങളെക്കുറിച്ച് എം.പി. ജിതേഷ് വിശദീകരിച്ചു. ഇ. അഹമ്മദ് എം.പിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ആരംഭിച്ച പരിപാടിയില്‍ പ്രസിഡന്റ് ബിജു ആന്റണി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എന്‍. സലീം സ്വാഗതവും ട്രഷറര്‍ ടി.വി. സാബു നന്ദിയും പറഞ്ഞു. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ ജലീബ് യൂനിറ്റ് അംഗം ദാമോദരന്‍ യാത്രയയപ്പും നല്കി.
Next Story
