ഇ. അഹമ്മദ്: സവര്‍ണ ഫാഷിസത്തിന്‍േറത് ഹീനമായ നടപടി –എം.എം. അക്ബര്‍
text_fieldsകുവൈത്ത് സിറ്റി: മുസ്ലിംകളെ രോഗമായി കണ്ട് വേരോടെ പിഴുതെറിയാന്‍ ശ്രമിക്കുന്ന സവര്‍ണ ഫാഷിസം അതിന്‍െറ വളര്‍ച്ചക്കും നേട്ടങ്ങള്‍ക്കും ഏതു ഹീനമായ മാര്‍ഗവും സ്വീകരിക്കുമെന്നതിന്‍െറ അടയാളപ്പെടുത്തലാണ് മുന്‍മന്ത്രി ഇ. അഹമ്മദിന്‍െറ ഭൗതിക ശരീരത്തോട് കാണിച്ച അനാദരവെന്ന് പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ എം.എം. അക്ബര്‍ അഭിപ്രായപ്പെട്ടു.
കുവൈത്ത് കെ.എം.സി.സി നാഷനല്‍ കമ്മിറ്റി ‘ഫാഷിസം മരണക്കിടക്കയിലും’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കുവൈത്ത് കെ.എം.സി.സി പ്രസിഡന്‍റ് കെ.ടി.പി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ഷറഫുദ്ദീന്‍ കണ്ണേത്ത് ഉദ്ഘാടനം ചെയ്തു. എം.ആര്‍. നാസര്‍, സലാം ചെട്ടിപ്പടി, ബഷീര്‍ ബാത്ത, റഊഫ് മഷ്ഹൂര്‍ തങ്ങള്‍, ഡോ. അബ്ദുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി പി.എ. അബദുല്‍ ഗഫൂര്‍ വയനാട് സ്വാഗതവും ട്രഷറര്‍ എം.കെ. അബദുറസാഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
