നിലാവ് കുവൈത്ത് അര്‍ബുദ ചര്‍ച്ച
text_fieldsകുവൈത്ത് സിറ്റി: ലോക അര്‍ബുദ ദിനത്തില്‍ നിലാവ് കുവൈത്ത് ചര്‍ച്ച സംഘടിപ്പിച്ചു. അര്‍ബുദത്തെ നേരിടുന്നതിന് സമൂഹത്തിന്‍െറ കരുതലും കൈത്താങ്ങും വേണമെന്ന് ഓര്‍മിപ്പിക്കുകയാണ് ‘കാന്‍സറിനെതിരെയുള്ള കരുതല്‍’ മുദ്രാവാക്യത്തിലൂടെ നിലാവ് കുവൈത്ത് ലക്ഷ്യം വെക്കുന്നതെന്ന് പദ്ധതികള്‍ വിശദീകരിച്ച അബ്ദുല്‍ ഫത്താഹ് തയ്യില്‍ പറഞ്ഞു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് റിസര്‍ച്ച് റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ അര്‍ബുദ രോഗികളില്‍ നല്ളൊരു ശതമാനം രോഗികള്‍ ആതുരാലയങ്ങളിലത്തെുന്നില്ല. രോഗത്തെ കുറിച്ച അജ്ഞതയും ഭയവുമാണ് ഇതിനുകാരണമായി ചൂണ്ടിക്കാട്ടുന്നത്.
സാമൂഹിക ബോധവത്കരണമാണ് ഇതിന് മുഖ്യമായും ചെയ്യേണ്ടതെന്ന് സെമിനാര്‍ വിലയിരുത്തി. ഫെബ്രുവരിയില്‍ നടക്കുന്ന മെഗാ സെമിനാറിന്‍െറ ഭാഗമായിട്ടാണ് ദിനാചരണം സംഘടിപ്പിച്ചത്. പ്രസിഡന്‍റ് ഹബീബുല്ല മുറ്റിച്ചൂര്‍ അധ്യക്ഷത വഹിച്ചു. ഡോ. അമീര്‍ അഹമ്മദ്, രാജന്‍ റാവുത്തര്‍, സത്താര്‍ കുന്നില്‍, മുഹമ്മദ് റിയാസ്, തോമസ് കടവില്‍, ബഷീര്‍ ബാത്ത, ഫാറൂഖ് ഹമദാനി, നിസാര്‍, റഫീഖ് തായത്ത്, ഗഫൂര്‍ വയനാട് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഹമീദ് മഥൂര്‍ സ്വാഗതവും ശരീഫ് താമരശ്ശേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
