കുവൈത്ത് വയനാട് അസോസിയേഷന്‍ ഈദ്–ഓണനിലാവ് സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് വയനാട് അസോസിയേഷന്‍ ഈ വര്‍ഷത്തെ ഓണം-ഈദ് ആഘോഷം ഈദ്-ഓണനിലാവ് അബ്ബാസിയ യുനൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ സംഘടിപ്പിച്ചു.
കുവൈത്തിന്‍െറയും ഇന്ത്യയുടെയും ദേശീയഗാനത്തിന് ശേഷം രാജ്യത്തിനായി ജീവന്‍ നല്‍കിയ ഭടന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സാംസ്കാരിക സമ്മേളനം ആരംഭിച്ചു.
കെ.ഡബ്ള്യൂ.എ രക്ഷാധികാരി ബാബുജി ബത്തേരി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ബാന്‍ഡ് മേളത്തിന്‍െറയും താലപ്പൊലിയുടെയും അകമ്പടിയോടെ മഹാബലിയെ ആനയിച്ചു. കെ.ഡബ്ള്യു.എ പ്രസിഡന്‍റ് റംസി ജോണ്‍ അധ്യക്ഷനായ സമ്മേളനത്തില്‍ സെക്രട്ടറി മുബാറക് കാമ്പ്രത്ത് സ്വാഗതം പറഞ്ഞു.
കെ.ഐ.ജി കേന്ദ്ര കമ്മിറ്റി അംഗം അന്‍വര്‍ സഈദ് മുഖ്യപ്രഭാഷണം നടത്തി. കെ.ഡബ്ള്യു.എ രക്ഷാധികാരി അയ്യൂബ് കെച്ചേരി, ട്രഷറര്‍ എബി പോള്‍, വനിതാവേദി പ്രതിനിധി സിന്ധു അജേഷ്, അബൂബക്കര്‍, ഹംസ പയ്യന്നൂര്‍ എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ റെജി ചിറയത്ത് നന്ദി പറഞ്ഞു. കലാപരിപാടികളും ഓണസദ്യയും ഉണ്ടായി. ആര്‍ട്സ് കണ്‍വീനര്‍ ജിജിലിന്‍െറ നേതൃത്വത്തില്‍ ഹെല്‍പ്ലൈന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ അംഗങ്ങള്‍ കോമഡി സ്കിറ്റ് അവതരിപ്പിച്ചു.
ശ്രുതിലയ ഓര്‍ക്കസ്ട്രയുടെ ഗാനമേളയുമുണ്ടായി. വോയ്സ് കുവൈത്ത് സെക്രട്ടറി അരവിന്ദാക്ഷനും ഗോപിനാഥനും കെ.ഡബ്ള്യു.എ വൈസ് പ്രസിഡന്‍റ് ശ്രീമതി മിനി കൃഷ്ണയും ചേര്‍ന്ന് പൂക്കളമൊരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
