സയൻസ് ഇൻറർനാഷനൽ ഫോറം കുവൈത്ത് ‘സയൻസ് ഗാല 2017’
text_fieldsകുവൈത്ത് സിറ്റി: സയൻസ് ഇൻറർനാഷനൽ ഫോറം (സിഫ്) കുവൈത്തിെൻറയും കുവൈത്ത് നാഷനൽ എക്സ്ചേഞ്ചിെൻറയും സംയുക്താഭിമുഖ്യത്തിൽ ‘സയൻസ് ഗാല 2017’ സംഘടിപ്പിച്ചു. ഹവല്ലി അമേരിക്കൻ ഇൻറർനാഷനൽ സ്കൂളിലായിരുന്നു പരിപാടി. ഇന്ത്യൻ അംബാസഡർ സുനിൽ ജയിൻ ഉദ്ഘാടനം ചെയ്തു. കൊൽക്കത്ത ബോസ് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറും ശാസ്ത്രജ്ഞനുമായ ഡോ. സിബാജി രാഹ വിശിഷ്ടാതിഥിയായി.
ഗവേഷകനും വിദ്യാഭ്യാസ വിദഗ്ധനുമായ മനീഷ് ജയിൻ ‘കളികളിലൂടെ ശാസ്ത്രപഠനം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. കളിപ്പാട്ടങ്ങളിലൂടെയും ലഘൂകരിച്ച അധ്യാപന വിദ്യകളിലൂടെയും പഠനം എന്ന ഭാരം കൊണ്ട് കുട്ടികളുടെ കണ്ണിൽനിന്നും നഷ്ടപ്പെട്ടുപോയ തിളക്കം വീണ്ടെടുക്കുക എന്നതാണ് തെൻറ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. വിജ്ഞാന ഭാരതി ദേശീയ ഒാർഗനൈസിങ് സെക്രട്ടറി ജയന്ത് സഹസ്രബ്ധെ ‘വിഭ’ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു.
സിഫ് മിഡിലീസ്റ്റ് കോഒാഡിനേറ്റർ അബ്ഗസംബന്ധിച്ചു. ശാസ്ത്രപ്രതിഭ പട്ടം നേടിയ കുട്ടികൾ, എസ്.പി.സി പരീക്ഷയിൽ മികച്ച വിജയം നേടിയവർ, സയൻസ് കോൺഗ്രസ് 2016 വിജയികൾ, പ്രോജക്ട് ഗൈഡുകൾ, സയൻസ് കോൺഗ്രസിലെ മികച്ച അവതരണത്തിനുള്ള സമ്മാനം നേടിയ സ്കൂളുകൾ എന്നിവർക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റും വിശിഷ്ടാതിഥികൾ സമ്മാനിച്ചു. ശാസ്ത്രപ്രതിഭ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്കൂളിനുള്ള ‘ആചാര്യ ജെ.സി. ബോസ്’ പുരസ്കാരം ഭാരതീയ വിദ്യാഭവന് വേണ്ടി പ്രിൻസിപ്പൽ പ്രേംകുമാറും വിദ്യാർഥികളും അധ്യാപകരും ചേർന്ന് ഏറ്റുവാങ്ങി.
കുവൈത്ത് ശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരും വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു. സിഫ് കുവൈത്ത് പ്രസിഡൻറ് പ്രശാന്ത് നായർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജനറൽ സെക്രട്ടറി അരുൺകുമാർ സ്വാഗതവും പബ്ലിക് റിലേഷൻസ് സെക്രട്ടറി നന്ദിയും പറഞ്ഞു. സന്തോഷ് ഷേണോയ് അവതാരകനായി. മീഡിയ സെക്രട്ടറി രശ്മി കൃഷ്ണകുമാർ ഏകോപിപ്പിച്ചു. ഗാലയോടനുബന്ധിച്ച് രാവിലെ സാൽമിയ െഎബിസ് ഹോട്ടലിൽ അതിഥികളുമായി ശാസ്ത്രപ്രതിഭകളുടെ മുഖാമുഖം പരിപാടി നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
