കുവൈത്ത് മലയാളി ഫോറം രക്തദാന ക്യാമ്പ്
text_fieldsകുവൈത്ത് മലയാളി ഫോറവും കുവൈത്ത് മലയാളി വാട്സ്ആപ് ഗ്രൂപ്പും സംയുക്തമായി നടത്തിയ രക്തദാന ക്യാമ്പ്
കുവൈത്ത് സിറ്റി: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷം, ഇന്ത്യ കുവൈത്ത് സൗഹൃദത്തിെൻറ 60ാം വാർഷികം എന്നിവയോടനുബന്ധിച്ച് കുവൈത്ത് മലയാളി ഫോറവും, കുവൈത്ത് മലയാളി വാട്സ്ആപ് ഗ്രൂപ്പും സംയുക്തമായി രക്തദാന ക്യാമ്പ് നടത്തി. അദാൻ ബ്ലഡ് ബാങ്കിൽ ഡിസംബർ 17 വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ ഉച്ചകഴിഞ്ഞു രണ്ടുവരെയായിരുന്നു ക്യാമ്പ്. ലുലു മണി എക്സ്ചേഞ്ച് ഹെഡ് ഓഫ് ഓപറേഷൻ ഷഫാസ് അഹ്മദ് ഫസൽ ഉദ്ഘാടനം ചെയ്തു.
കുവൈത്ത് മലയാളി ഫോറം പ്രസിഡൻറ് മുഹമ്മദ് റോഷൻ അധ്യക്ഷത വഹിച്ചു. ലുലു എക്സ്ചേഞ്ച് ഏരിയ മാനേജർ സജിത്ത് ആൻഡ്രൂസ്, മറ്റു ജീവനക്കാർ തുടങ്ങി 100ൽപരം ആളുകൾ ക്യാമ്പിൽ രക്തം ദാനം ചെയ്തു. ക്യാമ്പിന് ജോസി വടക്കേടം, ഷാരോൺ തോമസ് എടാട്ട്, കെ.എ. ഉമ്മർ തുടങ്ങിയവർ നേതൃത്വം നൽകി. ബദർ അൽ സമ ക്ലിനിക് ഫർവാനിയ മാനേജർ അബ്ദുൽ റസാഖ് മുഖ്യാതിഥിയായിരുന്നു. എസ്.എം. ആേൻറാ സ്വാഗതവും റിയാസ് അഹമ്മദ് ചേലക്കര നന്ദിയും പറഞ്ഞു.

