ഫ്രണ്ട്സ് ഓഫ് മേരി ‘ഹാർവെസ്റ്റ് ഓഫ് ഗ്രേസ്’ സംഘടിപ്പിച്ചു
text_fieldsകുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ പോഷക സംഘടനയായ ഫ്രണ്ട്സ് ഓഫ് മേരി
സംഘടിപ്പിച്ച ‘ഹാർവെസ്റ്റ് ഓഫ് ഗ്രേസ്’ പരിപാടിയിൽ നിന്ന്
അബ്ബാസിയ: കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ പോഷക സംഘടനയായ ഫ്രണ്ട്സ് ഓഫ് മേരിയുടെ നേതൃത്വത്തിൽ ‘ഹാർവെസ്റ്റ് ഓഫ് ഗ്രേസ്’ എന്ന പരിപാടി നടത്തി. ‘പരീക്ഷ ഭയം എങ്ങനെ നേരിടാം’ വിഷയത്തിൽ കാർമൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ മരിയ ലേഖ ക്ലാസെടുത്തു. എഫ്.ഒ.എം പ്രസിഡന്റ് ആനി കോശി അധ്യക്ഷത വഹിച്ചു. കെ.എം.ആർ.എം പ്രസിഡന്റ് ഷാജി വർഗീസ്, വിസിറ്റിങ് പ്രീസ്റ്റ് ഫാ. ജോസഫ് മലയാറ്റിൽ എന്നിവർ ചേർന്ന് 2025ലെ കർമപരിപാടി എഫ്.ഒ.എം ഏരിയ കോഓഡിനേറ്റർമാർക്ക് നൽകി പ്രകാശനം ചെയ്തു.
എഫ്.ഒ.എം പ്രസിഡൻറ് ആനി കോശി അധ്യക്ഷത വഹിച്ചു. കെ.എം.ആർ.എം പ്രസിഡന്റ് ഷാജി വർഗീസും സന്ദർശക വൈദികൻ ഫാ. ജോസഫ് മലയാറ്റിലും ചേർന്ന് ‘കർമപരിപാടി 2025’, FOM ഏരിയാ കോഓഡിനേറ്റേഴ്സിന് നൽകി ഉദ്ഘാടനം ചെയ്തു. കർമപരിപാടിയിലെ പ്രഥമ ഇനമായ ‘അമ്മ മനസ്സ്’ കാരുണ്യപദ്ധതി മുതിർന്ന അംഗം മോളി ഫ്രാൻസിസിന് ‘സമാഹരണ സംഭരണി’ നൽകി ഫാ. ജോസഫ് മലയാറ്റിൽ ഉദ്ഘാടനം നിർവഹിച്ചു. കാർമൽ സ്കൂൾ അധ്യാപികയും എഫ്.ഒ.എം അംഗവുമായ മേരി ജോൺ സംസാരിച്ചു. റേയ്ച്ചൽ ഫിലിപ് സ്വാഗതവും ഡോളി കുര്യൻ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.