ഡോ. തോമസ് കാഞ്ഞിരമുകളിൽ കുവൈത്തിലെത്തി
text_fieldsഡോ. തോമസ് കാഞ്ഞിരമുകളിലിനെ കെ.എം.ആർ.എം പ്രതിനിധികൾ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി : കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ (കെ.എം.ആർ.എം) ആത്മീയ ഉപദേഷ്ടാവായി ബത്തേരി രൂപതയിൽ നിന്നുമുള്ള റവ.ഡോ. തോമസ് കാഞ്ഞിരമുകളിൽ കുവൈത്തിലെത്തി. കെ.എം.ആർ.എം പ്രതിനിധികൾ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡോ. തോമസ് കാഞ്ഞിരമുകളിലിനെ സ്വീകരിച്ചു. കെ.എം.ആർ.എം സ്പിരിച്വൽ ഡയറക്ടർ കോർ എപ്പിസ്കോപ്പ റവ.ജോൺ തുണ്ടിയത്, പ്രസിഡന്റ് ബാബുജി ബത്തേരി, ജനറൽ സെക്രട്ടറി ബിനു കെ ജോൺ, അഡ്വൈസറി ബോർഡ് ചെയർമാൻ ജോജിമോൻ തോമസ്, അബ്ബാസിയ ഇടവക വൈദികർ, ഏരിയ പ്രസിഡന്റുമാർ, സെൻട്രൽ കമ്മറ്റി അംഗങ്ങൾ, വർക്കിങ് കമ്മിറ്റി മെംബേഴ്സ്, പോഷക സംഘടനകളായ എം.സി.വൈ.എം, എഫ്.ഒ.എം, ബാലദീപം പ്രതിനിധികൾ, ഏരിയ പ്രതിനിധികൾ, മുതിർന്ന അംഗങ്ങളായ ജേക്കബ് തോമസ്, ഗീവർഗീസ് മാത്യു എന്നിവർ വിമാനത്താവളത്തിലെത്തി.

