പൂ​ര​പ്പൊ​ലി​മ​യി​ൽ തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ ‘മ​ഹോ​ത്സ​വം’

10:56 AM
07/11/2019
തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ ‘മ​ഹോ​ത്സ​വം’

കു​വൈ​ത്ത്​ സി​റ്റി: തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത്​ (ട്രാ​സ്‌​ക്) 13ാം വാ​ർ​ഷി​കാ​ഘോ​ഷം ‘മ​ഹോ​ത്സ​വം 2019’ ഖാ​ൽ​ദി​യ യൂ​നി​വേ​ഴ്‌​സി​റ്റി തി​യ​റ്റ​റി​ൽ ന​ട​ന്നു. കു​വൈ​ത്ത്​ ഭ​ര​ണ​കു​ടും​ബാം​ഗ​വും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ ക​ൺ​സ​ൽ​ട്ട​ൻ​റു​മാ​യ ശൈ​ഖ്​ ദു​വൈ​ജ്​ ഖ​ലീ​ഫ അ​സ്സ​ബാ​ഹ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. 
ട്രാ​സ്ക് പ്ര​സി​ഡ​ൻ​റ്​ മ​ണി​ക്കു​ട്ട​ൻ എ​ട​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ച്ചി​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി ര​ക്ഷാ​ധി​കാ​രി ഡോ. ​വി.​പി. ഗം​ഗാ​ധ​ര​ൻ, ഭാ​ര്യ​യും പ്ര​ശ​സ്ത ഗൈ​ന​ക്കോ​ള​ജി​സ്​​റ്റു​മാ​യ ഡോ. ​ചി​ത്ര​താ​ര എ​ന്നി​വ​രെ ആ​ദ​രി​ച്ചു. 


ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ്‌ സെ​ക്ര​ട്ട​റി യു.​എ​സ്. സി​ബി, അ​ൽ​മു​ല്ല എ​ക്സ്ചേ​ഞ്ച് മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ ജോ​ൺ സൈ​മ​ൺ, റാ​സി ടൂ​ർ​സ് ട്രാ​വ​ൽ​സ്​ മാ​നേ​ജ​ർ നി​തി​ൻ രാ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ബി പു​തു​ശേ​രി, വ​നി​താ​വേ​ദി ക​ൺ​വീ​ന​ർ ഡോ. ​ജ​മീ​ല ക​രീം, ക​ളി​ക്ക​ളം ക​ൺ​വീ​ന​ർ റ​മീ​സ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ജി​ഷ രാ​ജീ​വ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഗോ​പ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. വ​നി​താ​വേ​ദി സെ​ക്ര​ട്ട​റി നീ​ന ഉ​ദ​യ​ൻ, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി​മാ​രാ​യ ഷി​ജു പൗ​ലോ​സ്, സ​ലേ​ഷ് പോ​ൾ, സു​കു​മാ​ര​ൻ, രാ​ജേ​ഷ് ക​ല്ലാ​യി​ൽ, വ​നി​താ വേ​ദി ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ടി. ​പ്ര​ബി​ത സി​ജോ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​ധു പ്ര​താ​പ്, അ​ൻ​വ​ർ സാ​ദ​ത്ത്, ന​യ​ന നാ​യ​ർ, സൗ​മ്യ റി​േ​ൻ​റാ, രാ​ജേ​ഷ് ചേ​ർ​ത്ത​ല, പി.​കെ. സു​നി​കു​മാ​ർ, ര​ജീ​ഷ്, കൂ​ടാ​തെ നാ​ട്ടി​ൽ നി​ന്നു​ള്ള ഓ​ർ​ക്ക​സ്ട്ര ടീ​മും അ​ണി​നി​ര​ന്ന മ്യൂ​സി​ക്ക​ൽ ഷോ​യും കേ​ര​ള​ത്തി​​െൻറ നാ​ട​ൻ ക​ല​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ഘോ​ഷ​യാ​ത്ര​യും നൃ​ത്ത​വും ക​ള​രി​പ്പ​യ​റ്റും അ​ര​ങ്ങേ​റി.

Loading...
COMMENTS