കെ.ഡി.എ മഹിള വേദി ആരോഗ്യ ബോധവത്കരണ ക്ലാസ്
text_fieldsകോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് മഹിള വേദി സംഘടിപ്പിച്ച ആരോഗ്യ
ബോധവത്കരണ ക്ലാസ്
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് മഹിള വേദി ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡോ. ശ്രീജയലളിത ജയപ്രകാശ് ‘സ്തനാർബുദവും സ്ത്രീ രോഗങ്ങളും’ വിഷയത്തിൽ ക്ലാസെടുത്തു.
പങ്കെടുത്തവരുടെ സംശയങ്ങൾക്ക് അവർ മറുപടി നൽകി. അബ്ബാസിയ എവർഗ്രീൻ ഓഡിറ്റോറിയത്തിൽ പരിപാടിയിൽ മഹിളാവേദി പ്രസിഡന്റ് ഹസീന അഷറഫ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ടി.കെ. നജീബ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് രാഗേഷ് പറമ്പത്ത് സംഘടനയുടെയും മഹിള വേദിയുടെയും പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ജനറൽ സെക്രട്ടറി കെ.വി. ഷാജി, ട്രഷറർ സി. ഹനീഫ് എന്നിവർ സംസാരിച്ചു. സെമിനാറിൽ പങ്കെടുക്കാനെത്തിയവർക്ക് പ്രമേഹവും രക്തസമ്മർദ്ദവും പരിശോധിക്കാൻ സൗകര്യമൊരുക്കിയിരുന്നു. ഇതിന് ജാവേദ് ബിൻ ഹമീദ്, അനുഷ പ്രജിത്ത്, സിമിയ ബിജു എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി ടി.എസ്. രേഖ സ്വാഗതവും രഗ്നാ രഞ്ജിത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

