കബ്ദ് റിസോർട്ടിൽ ‘മാഹിക്കാരുടെ സൊറ പറച്ചിൽ’
text_fieldsകുവൈത്ത് മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ കുടുംബസംഗമം
കുവൈത്ത് സിറ്റി: കുവൈത്ത് മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ കുടുംബസംഗമം ‘മാഹിക്കാരുടെ സൊറ പറച്ചിൽ’ എന്ന പേരിൽ കബ്ദ് റിസോർട്ടിൽ സംഘടിപ്പിച്ചു.
വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തോടെ ആരംഭിച്ച സംഗമം രാത്രി എട്ടിന് സമാപിച്ചു. ഫാമിൽ സജ്ജീകരിച്ച ജുമുഅ നമസ്കാരത്തിനും മലയാളം ഖുതുബക്കും ഖലീലുറഹ്മാൻ നേതൃത്വം നൽകി. അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, മുട്ടിപ്പാട്ട്, ഗാനമേള എന്നിവ സംഗമത്തിന് മാറ്റുകൂട്ടി.
കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ഗെയിമുകൾ നടത്തി. പുരുഷന്മാരുടെ ഗെയിം സജീർ, റഫ്സി എന്നിവരും വനിതകളുടെ ഗെയിം ജസ്ലി റിയാസ്, സഫ്റീന സർഫ്റാസ്, റംസീന ഷഫീഖ് എന്നിവരും കുട്ടികളുടെ ഗെയിം സമിയ യൂനുസ്, സഫിയ എന്നിവരും നിയന്ത്രിച്ചു. മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മാഹിയിലെയും പരിസരങ്ങളിലെയും 200 ഓളം പേർ പങ്കെടുത്തു. മാഹി പൈതൃക ഭക്ഷ്യവിഭവങ്ങളും ആസ്വാദ്യകരമായി.
പ്രോഗ്രാം കോഓഡിനേറ്റർമാരായ റിയാസ് മാഹി, റോഷൻ എന്നിവർ പരിപാടി ഏകോപിപ്പിച്ചു. രക്ഷാധികാരികളായ ഡോ. അമീർ അഹ്മദ്, ഹംസ മേലേക്കണ്ടി, പി.പി. അബ്ദുറസാഖ്, ഫസീഉല്ല, ആസിഫ്, അസോസിയേഷൻ പ്രസിഡന്റ് ഷഫീഖ്, ജനറല്‍ സെക്രട്ടറി അഫ്താബ്, ട്രഷറർ റനീസ്, വൈസ് പ്രസിഡന്റ് സര്‍ഫറാസ്, എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പിക്നിക്കിന് നേതൃത്വം നൽകി.

