കുവൈത്ത് മഹാ ഇടവക ആദ്യഫലപ്പെരുന്നാൾ കൂപ്പൺ പ്രകാശനം
text_fieldsകുവൈത്ത് മഹാ ഇടവക ആദ്യഫലപ്പെരുന്നാൾ കൂപ്പൺ പ്രകാശനം ഫാ. ഡോ. ബിജു പാറയ്ക്കൽ നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ 2024 ആദ്യഫലപ്പെരുന്നാൾ കൂപ്പൺ പ്രകാശനം സിറ്റി നാഷനൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടന്നു. കൺവീനർ ജുബിൻ പി. ഉമ്മനിൽനിന്നും കൂപ്പൺ മഹാ ഇടവക വികാരി ഫാ.ഡോ. ബിജു പാറയ്ക്കൽ ഏറ്റുവാങ്ങി പ്രകാശനം ചെയ്തു.
ഹാർവെസ്റ്റ് ജനറൽ കൺവീനർ ഷാജി വർഗീസ്, ഫാ. സജിൻ തോമസ്, ഇടവക ട്രസ്റ്റി സിബു അലക്സ് ചാക്കോ, സെക്രട്ടറി ബിനു ബെന്യാം, ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജോ. ജനറൽ കൺവീനർ ജോൺ ജോർജ്, ഫിനാൻസ് കൺവീനർ ജെറി ജോൺ കോശി, പ്രോഗ്രാം കൺവീനർ എബ്രഹാം സി.അലക്സ്, സ്പോൺസർഷിപ് കൺവീനർ ഷിജു ജോൺ എന്നിവർ സന്നിഹിതരായി. ആദ്യഫലപ്പെരുന്നാൾ കൂപ്പൺ ഡിസൈൻ മത്സരത്തിൽ ടോണി ഫിലിപ്പിന്റെ ഡിസൈൻ മികച്ച കൂപ്പണായി തിരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

