Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്ത്-ലബനാൻ ഓപ്പറേഷൻ

text_fields
bookmark_border
അര ദശലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ പിടികൂടി
കുവൈത്ത്-ലബനാൻ ഓപ്പറേഷൻ
cancel
camera_alt

പിടിയിലായ പ്രതിയും ക്യാപ്റ്റഗൺ ഗുളികകളും

കുവൈത്ത് സിറ്റി: വൻതോതിൽ ക്യാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള ശ്രമത്തിനിടെ ഒരാൾ പിടിയിൽ. ഏകദേശം അരദശലക്ഷം ക്യാപ്റ്റഗൺ ഗുളികൾ പിടികൂടി.

ബെയ്റൂത്തിലെ കുവൈത്ത് എംബസിയിലെ ക്രിമിനൽ സെക്യൂരിറ്റി ഓഫീസും ലബനാനിലെ സെൻട്രൽ മയക്കുമരുന്ന് വിരുദ്ധ ഓഫീസും തമ്മിലുള്ള ഏകോപനത്തിലാണ് പ്രതി പിടിയിലായത്.

ഭക്ഷ്യവസ്തുക്കൾ എന്ന് രജിസ്റ്റർ ചെയ്തത് തുറമുഖം വഴി എത്തിയ കയറ്റുമതി പരിശോധിച്ചപ്പോഴാണ് അത്യാധുനിക രീതിയിൽ ഒളിപ്പിച്ച ക്യാപ്റ്റഗൺ ഗുളികകൾ കണ്ടെത്തിയത്. കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷനുമായി ഏകോപിപ്പിച്ചു ഇവ പിടിച്ചെടുത്തു. തുടർന്ന് ഇവ സ്വീകരിക്കാൻ ഉദ്ദേശിച്ചയാളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതിയേയും പിടിച്ചെടുത്ത വസ്തുക്കളും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. മയക്കുമരുന്ന് കടത്ത് ചെറുക്കുന്നതിനും, കള്ളക്കടത്തുകാരെ പിടികൂടുന്നതിൽ പ്രാദേശിക, അന്തർദേശീയ സഹകരണം വർധിപ്പിക്കുന്നതിനും ശ്രമങ്ങൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwait-Lebanon Operation
Next Story