ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിൽ കുവൈത്ത് മുന്നിൽ
text_fieldsഡോ. ബിബി അൽഉമൈരി കോൺഫറൻസിൽ
കുവൈത്ത് സിറ്റി: ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സമൂഹത്തിന്റെ പ്രധാന ഭാഗമാകാൻ അവരെ സഹായിക്കുന്നതിനുമുള്ള പ്രതിബദ്ധത ആവർത്തിച്ച് കുവൈത്ത്. ഇതിനായി കുവൈത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടപ്പാക്കിവരുന്നതായും പബ്ലിക് അതോറിറ്റി ഫോർ ഡിസെബിലിറ്റി അഫയേഴ്സ് (പാഡ) ഡയറക്ടർ ജനറൽ ഡോ. ബിബി അൽ ഉമൈരി വ്യക്തമാക്കി. ന്യൂയോർക്കിൽ നടന്ന ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംബന്ധിച്ച കോൺഫറൻസിൽ നടത്തിയ പ്രസംഗത്തിലാണ് പരാമർശം. സാമൂഹികമായും രാഷ്ട്രീയമായും സമൂഹത്തിൽ ഫലപ്രദമായ പങ്കുവഹിക്കാൻ ഭിന്നശേഷിക്കാരെ പ്രാപ്തരാക്കുന്നതിൽ കുവൈത്ത് ഇടപെടുന്നു. കുവൈത്ത് വിഷൻ 2035ന്റെയും ഭിന്നശേഷിക്കാരുടെ അവകാശങ്ങളെക്കുറിച്ചുള്ള അതോറിറ്റിയുടെ 2020-2025 തന്ത്രത്തിന്റെയും ഭാഗമായി യു.എൻ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി പാഡ പ്രവർത്തിക്കുന്നതായും അവർ അറിയിച്ചു.
വിവിധ ഓർഗനൈസേഷനുകളുടെ സഹകരണത്തോടെ 2018 മുതൽ ഭിന്നശേഷിക്കാർക്കായി കാമ്പയിൻ ആരംഭിച്ചതായും അൽഉമൈരി പറഞ്ഞു. ഭിന്നശേഷിയുള്ളവരെ വിവിധ ജോലികളിൽ പരിശീലിപ്പിക്കുന്നതാണ് പാഡയുടെ പ്രധാന നേട്ടങ്ങളിലൊന്ന്. ആറ് വയസ്സ് മുതൽ 45 വയസ്സുവരെയുള്ള ഭിന്നശേഷിക്കാർക്ക് സേവനം നൽകുന്ന 10 സ്ഥാപനങ്ങളെയും പരിശീലന കേന്ദ്രങ്ങളെയും അതോറിറ്റി പിന്തുണക്കുകയും പുനരധിവാസവും തെറപ്പി സേവനങ്ങളും നൽകുകയും ചെയ്യുന്നു. ഏകദേശം 10,000 വിദ്യാർഥികൾക്ക് അതോറിറ്റി വിദ്യാഭ്യാസ സഹായം നൽകുന്നതായും ഡോ. ബിബി അൽഉമൈരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

