Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅറബ് രാജ്യങ്ങളിൽ...

അറബ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത്, ആഗോളതലത്തിൽ മൂന്നാമത്; ഒമാനിൽ വിദേശ നിക്ഷേപത്തിൽ കുവൈത്ത് മുന്നിൽ

text_fields
bookmark_border
അറബ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത്, ആഗോളതലത്തിൽ മൂന്നാമത്; ഒമാനിൽ വിദേശ നിക്ഷേപത്തിൽ കുവൈത്ത് മുന്നിൽ
cancel

കുവൈത്ത് സിറ്റി: ഒമാനിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (എഫ്.ഡി.ഐ) അറബ് രാജ്യങ്ങളിൽ കുവൈത്ത് ഒന്നാം സ്ഥാനത്ത്. ആഗോളതലത്തിൽ കുവൈത്ത് മൂന്നാം സ്ഥാനത്ത് എത്തിയതായും ഒമാൻ റിപ്പോർട്ട്. 2025 ലെ നാലാം പാദത്തോടെ കുവൈത്ത് നിക്ഷേപങ്ങൾ 1.36 ബില്യൺ ഒമാൻ റിയാലിൽ (ഏകദേശം 3.5 ബില്യൺ യു.എസ് ഡോളർ) എത്തിയതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ അറിയിച്ചു.

വിദേശ നിക്ഷേപത്തിൽ 52 ശതമാനം ഒമാൻ റിയാലുമായി (ഏകദേശം 43 ബില്യൺ യു.എസ് ഡോളർ) ബ്രിട്ടനാണ് ആഗോളതലത്തിൽ ഒന്നാം സ്ഥാനത്ത്. 8.5 ബില്യൺ ഒമാൻ റിയാലുമായി (ഏകദേശം 22 ബില്യൺ യു.എസ് ഡോളർ) അമേരിക്കയാണ് തൊട്ടുപിന്നിൽ.

ചൈന നാലാം സ്ഥാനത്തും ഖത്തർ, യു.എ.ഇ, ബഹ്‌റൈൻ എന്നിവ തൊട്ടുപിന്നിലും, നെതർലാൻഡ്‌സ്, സ്വിറ്റ്‌സർലാൻഡ്, ഇന്ത്യ എന്നിവ തൊട്ടുപിറകെയും സ്ഥാനം പിടിച്ചു. 2024 നെ അപേക്ഷിച്ച് 2025 അവസാനത്തോടെ ഒമാനിലെ മൊത്തം എഫ്.ഡി.ഐ 8.1 ശതമാനം വർധിച്ച് 31.4 ബില്യൺ ഒമാൻ റിയാലായി (ഏകദേശം 81.5 ബില്യൺ യു.എസ് ഡോളർ) ഉയർന്നു.

മൊത്തം എഫ്.ഡി.ഐയുടെ 80.9 ശതമാനവും എണ്ണ, വാതക ഉൽപ്പാദനത്തിൽ നിന്നാണ്. നിർമ്മാണം, സാമ്പത്തിക ഇടനില, റിയൽ എസ്റ്റേറ്റ്, ബിസിനസ് പ്രവർത്തനങ്ങൾ, ഗതാഗതം, സംഭരണം, വൈദ്യുതി, വെള്ളം, വ്യാപാരം, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ എന്നിവയാണ് മറ്റു മേഖലകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foreign investmentKuwaitKuwait NewsOman
News Summary - Kuwait leads in foreign investment in Oman
Next Story