നവജാത ശിശുക്കളുടെ രജിസ്റ്റർ ഇനി സഹൽ ആപ് വഴി
text_fieldsകുവെത്ത് സിറ്റി: കുവൈത്തിൽ നവജാതശിശുക്കളുടെ രജിസ്ട്രേഷൻ നടപടികൾ ഇനി അതിവേഗത്തിൽ. ഇതിനായി 'സഹൽ' ആപ്പിൽ പുതിയ സേവനം ആരംഭിച്ചു. പുതിയ ഡിജിറ്റൽ സേവനത്തിലൂടെ ഓഫിസുകൾ സന്ദർശിക്കാതെ ജനനവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ചെയ്യാം.
കുഞ്ഞിന് പേര് നൽകൽ, സിവിൽ ഐഡി നമ്പർ നേടൽ, ജനന സർട്ടിഫിക്കറ്റ് സ്വീകരിക്കൽ തുടങ്ങിയ എല്ലാ നടപടികളും സർക്കാർ ഒഫിസുകൾ സന്ദർശിക്കാതെ പൂർത്തിയാക്കാൻ ഈ സേവനം രക്ഷിതാക്കളെ സഹായിക്കുമെന്ന് കമ്മ്യൂണിക്കേഷൻ കാര്യ സഹമന്ത്രി ഒമർ അൽ ഒമർ പറഞ്ഞു.
പൊതു-സ്വകാര്യ ആശുപത്രികളിൽ ഈ പ്രക്രിയ പൂർണ്ണമായും ഓൺലൈനിൽ ലഭ്യമാണ്. കുഞ്ഞിനെ ഭക്ഷ്യ സബ്സിഡി പ്രോഗ്രാമിൽ ചേർക്കുക, നവജാത ശിശുക്കൾക്കുള്ള അലവൻസിന് അപേക്ഷിക്കുക തുടങ്ങിയ ഓപ്ഷണൽ നടപടികൾ ഉൾപ്പെടെ ഈ സേവനത്തിൽ ഉൾപ്പെടുന്നുവെന്ന് സഹൽ ആപ്പ് വക്താവ് യൂസഫ് കാതം വിശദീകരിച്ചു. ഭാവിയിലെ അപ്ഡേറ്റുകളിൽ നവജാതശിശുക്കൾക്കുള്ള പാസ്പോർട്ട് അപേക്ഷകളും ഓട്ടോമാറ്റിക് വാക്സിനേഷൻ അപ്പോയിന്റ്മെന്റുകളും ഉൾപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് ഡിജിറ്റൽ പരിവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനും സർക്കാർ സേവനങ്ങൾ ലളിതമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.