സിറിയൻ അഭയാർഥികൾക്കായി സഹായ കാമ്പയിൻ ആരംഭിച്ച് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: സിറിയൻ അഭയാർഥികളെ സഹായിക്കാനായി കുവൈത്ത് രണ്ടു മാസത്തെ കാമ്പയിൻ സംഘടിപ്പിക്കുന്നു. സർക്കാറിന് കീഴിലുള്ള കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെൻറാണ് കാമ്പയിന് നേതൃത്വം നൽകുന്നത്. കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റിയാണ് വിതരണം ഏകോപിപ്പിക്കുക. സിറിയയിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് അഭയാർഥികളായി ലബനാനിൽ കഴിയുന്നവർക്കാണ് സഹായം ലഭിക്കുക.
ശനിയാഴ്ച ലബനാനിലെ 500 അഭയാർഥി കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തതായി കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റിയുടെ ലബനാൻ പ്രതിനിധി ഡോ. മുസാഇദ് അൽ അനീസി കുവൈത്ത് വാർത്ത ഏജൻസിയോട് പറഞ്ഞു. കോവിഡ് പ്രതിസന്ധി കാലത്ത് അഭയാർഥികളുടെ ദുരിതം ഇരട്ടിച്ചിട്ടുണ്ട്. ഇൗ സാഹചര്യത്തിലാണ് കുവൈത്ത് സഹായ കാമ്പയിൻ സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.