Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബാങ്ക് അക്കൗണ്ടിൽനിന്ന് 2263 ദീനാർ കവർന്നു
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്ത് പൗരെൻറ ബാങ്ക് അക്കൗണ്ടിൽനിന്ന് 2263 ദീനാർ നഷ്ടപ്പെട്ടതായി പരാതി. 64കാരനാണ് ഖാദിസിയ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. എ.ടി.എം ബ്ലോക്ക് ആവാതിരിക്കാൻ വ്യക്തിഗത വിവരങ്ങൾ പുതുക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹത്തിന് ഫോണിൽ സന്ദേശം വന്നു. ഇതനുസരിച്ച് വിവരങ്ങൾ നൽകിയതാണ് തട്ടിപ്പിന് വഴിയൊരുക്കിയത്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആർക്കും നൽകരുതെന്നും ബാങ്കിൽനിന്ന് ഇത്തരത്തിൽ സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെട്ട് വിളിക്കാറില്ലെന്നും സൈബർ ക്രൈം വകുപ്പ് പലതവണ മുന്നറിയിപ്പ് നൽകിയതാണ്. ബാങ്ക് അക്കൗണ്ട് നമ്പർ, പാസ്വേഡ്, ക്രെഡിറ്റ് കാർഡ് സംബന്ധിച്ച വിവരങ്ങൾ എന്നിവ ബാങ്കിൽ നിന്ന് എന്ന വ്യാജേന ആവശ്യപ്പെടുന്നതായ വിവരത്തിെൻറ അടിസ്ഥാനത്തിൽ നേരത്തെ സെൻട്രൽ ബാങ്കും ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
Next Story
