കെ.ഐ.സി ‘മുസാനദ’ സഹായധനം വിതരണം ചെയ്തു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ അംഗമായിരിക്കെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള ‘മുസാനദ’ സഹായ ധന വിതരണം കോഴിക്കോട് സമസ്ത ഓഫിസില്‍ നടന്നു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ് ജിഫ്റി മുത്തുക്കോയ തങ്ങള്‍ വിതരണം നടത്തി. കെ.ഐ.സി കേന്ദ്ര സെക്രട്ടറിമാരായ മുഹമ്മദലി പുതുപ്പറമ്പ്, അബ്ദു കുന്നംപുറം എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.
സമസ്ത നേതാക്കളായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, ഉമര്‍ ഫൈസി മുക്കം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എം.എ. ചേളാരി, അബ്ദുറഹ്മാന് മുസ്ലിയാര് കൊടക്, മുസ്തഫ മുണ്ടുപാറ, സുലൈമാൻ ദാരിമി ഏലംകുളം, സി.പി. ഇഖ്ബാല്‍, മറ്റു കെ.ഐ.സി നേതാക്കന്മാരായ ഇസ്മായില്‍ വള്ളിയോത്ത്, സിറാജ് എരഞ്ഞിക്കല്‍, എം.ആര്. നാസര്‍, ഗുലാം മുഹമ്മദ്, മരിച്ച അംഗങ്ങളുടെ കുടുംബങ്ങളെ പ്രതിനിധാനം ചെയ്ത് ടി.പി. അശ്റഫ് കാസർകോട്, ഫഹദ് കണ്ണൂർ എന്നിവരും പങ്കെടുത്തു.
