മരുന്നു വില നിശ്ചയിച്ച് ആരോഗ്യ മന്ത്രി
text_fieldsകുവൈത്ത് സിറ്റി: ഒരു വിഭാഗം മരുന്നുകളുടെയും ഒൗഷധങ്ങളുടെയും വില നിശ്ചയിച്ച് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് ഉത്തരവിറക്കി. ഏതൊക്കെ മരുന്നുകളുടെ വിലയാണ് നിശ്ചയിക്കപ്പെട്ടതെന്ന് അറിവായിട്ടില്ല. ആരോഗ്യ മന്ത്രാലയത്തിലെ ഡ്രഗ്സ് ആൻഡ് ഫുഡ് സപ്ലിമെൻറ്സ് പ്രൈസിങ് കമ്മിറ്റി രജിസ്ട്രേഷന് സാക്ഷ്യപ്പെടുത്തിയ വിലപ്പട്ടിക സമർപ്പിക്കാൻ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ആരോഗ്യ മന്ത്രാലയം സംഘടിപ്പിക്കുന്ന മൂന്നാമത് സാംക്രമികരോഗ സമ്മേളനം സെപ്റ്റംബർ 22, 23 തീയതികളിൽ നടക്കും.
ലണ്ടൻ സ്കൂൾ ഒാഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനുമായി സഹകരിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് ഇൻഫെക്ച്യസ് ഡിസീസസ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ജമാൽ അൽ ദുെഎജ് പറഞ്ഞു. സാംക്രമിക രോഗങ്ങൾ സംബന്ധിച്ച് ഏറ്റവും പുതിയ കണ്ടെത്തലുകളും ഗവേഷണങ്ങളും ചർച്ച ചെയ്യുകയാണ് ലക്ഷ്യം.
പാനൽ ചർച്ചകൾ, പ്രഭാഷണങ്ങൾ, ശിൽപശാലകൾ, സിേമ്പാസിയം തുടങ്ങിയവയാണ് മൂന്നാമത് സമ്മേളനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളതെന്ന് കോൺഫറൻസ് ചെയർപേഴ്സനൽ ഡോ. മുൻതർ അൽ ഹസാവി പറഞ്ഞു. അന്താരാഷ്ട്ര, അറബ് മേഖലകളിൽ നിന്നുള്ള വിദഗ്ധർ സമ്മേളനത്തിൽ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
