‘സ്വകാര്യമേഖലയിൽ തദ്ദേശീയ തൊഴിലാളികളുടെ തോത് വർധിപ്പിക്കണം’
text_fieldsകുവൈത്ത് സിറ്റി: സർക്കാർ മേഖല പൂർണമായി സ്വദേശിവത്കരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെ സ്വകാര്യ മേഖലയിലെ കമ്പനികളും മറ്റും തദ്ദേശീയ തൊഴിലാളികളുടെ തോത് വർധിപ്പിക്കണമെന്ന് ആവശ്യം. കുവൈത്ത് തൊഴിലാളി യൂനിയൻ മേധാവി സാലിം ശബീബ് അൽ അജമിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഓരോ വർഷവും നിലവിലുള്ളതിെൻറ മൂന്നു ശതമാനത്തിൽ കുറയാത്ത വർധനയെങ്കിലും ഇക്കാര്യത്തിൽ വരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വകാര്യ മേഖലയിലെ കുവൈത്തികളുടെ ജോലിയുമായി ബന്ധപ്പെട്ട നിയമം ഉണ്ടായിട്ട് 17 വർഷം കഴിഞ്ഞു. കൂടുതൽ തദ്ദേശീയ തൊഴിലാളികളെ ഉൾക്കൊള്ളാൻ സ്വകാര്യ കമ്പനികളെയും സ്ഥാപനങ്ങളെയും േപ്രരിപ്പിക്കുന്ന തരത്തിൽ ഈ നിയമത്തിൽ പരിഷ്കരണം വരുത്തേണ്ടതുണ്ട്. ജി.സി.സിയിലും മറ്റ് ലോക രാജ്യങ്ങളിലുമുള്ളതുപോലെ സ്വകാര്യ മേഖലയിലെ തദ്ദേശീയ തൊഴിലാളികൾക്ക് നൽകേണ്ട കുറഞ്ഞ ശമ്പളത്തിന് പരിധി നിശ്ചയിക്കുകയും വേണം. സ്വകാര്യ മേഖലയിൽ സ്വദേശികളെ നിയമിക്കേണ്ട തോതുമായി ബന്ധപ്പെട്ട നിലവിലെ വ്യവസ്ഥ സ്ഥാപന ഉടമകൾ ദുരുപയോഗം ചെയ്യുന്നുണ്ട്. സ്വദേശികളുടെ എണ്ണം കാണിച്ച് സർക്കാറിൽനിന്ന് ആനുകൂല്യങ്ങളും മറ്റും തട്ടിയെടുക്കാൻ കമ്പനികൾക്ക് സൗകര്യമാകുന്നുണ്ട്. തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ പൂർണമായി സംരക്ഷിക്കപ്പെടുന്ന തരത്തിലുള്ള പരിഷ്കരണമാണ് ഉണ്ടാവേണ്ടതെന്നും അൽ അജമി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
