പ്രവാസികളുടെ പ്രയാസങ്ങൾ: നിവേദനം നൽകി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അടക്കം ഗൾഫ് രാജ്യങ്ങളിലെ പ്രവാസി സമൂഹം അനുഭവിക്കുന്ന പ്രയാസങ്ങൾ കേന്ദ്ര സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തി പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഒാവർസീസ് എൻ.സി.പി കുവൈത്ത് നേതാക്കൾ എൻ.സി.പി ദേശീയ അധ്യക്ഷൻ ശരദ് പവാറിന് നിവേദനം നൽകി. ഓവർസീസ് എൻ.സി.പി കുവൈത്ത് ദേശീയ കമ്മിറ്റി പ്രസിഡൻറും ലോക കേരളസഭ അംഗവുമായ ബാബു ഫ്രാൻസിസിെൻറ നേതൃത്വത്തിലുള്ള പ്രവാസി സംഘമാണ് ഡൽഹിയിലെത്തി പവാറിനെ കണ്ടത്.
പ്രവാസികളുടെ മൃതദേഹം സൗജന്യമായി ഇന്ത്യൻ വിമാനക്കമ്പനികളുടെ വിമാനങ്ങളിൽ നാട്ടിൽ എത്തിക്കുന്നതും, അവധിക്കാലത്ത് പ്രവാസി യാത്രക്കാർക്ക് ന്യായമായ നിരക്കിലുള്ള വിമാന ടിക്കറ്റുകൾ ലഭ്യമാക്കുന്നതും ഉൾെപ്പടെ വിഷയങ്ങൾ കേന്ദ്രസർക്കാറിെൻറ ശ്രദ്ധയിൽപെടുത്തണമെന്ന് അഭ്യർഥിച്ചു.
വിദേശകാര്യ മന്ത്രാലയത്തിെൻറ ശ്രദ്ധയിൽ പ്രസ്തുത വിഷയങ്ങൾ എത്തിക്കാൻ മുൻകൈ എടുക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഷംസു താമരക്കുളം, കോശി അലക്സാണ്ടർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. വിവിധ രാജ്യങ്ങളിലുള്ള ഓവർസീസ് എൻ.സി.പി പ്രവർത്തകർ ആഗസ്റ്റ് 28, 29 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന ദേശീയ കൺവെൻഷനിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
