Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതീ​ര​ങ്ങ​ളി​ൽ...

തീ​ര​ങ്ങ​ളി​ൽ പ്ര​വേ​ശ​ന ഫീ​സ്​ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ ആ​വ​ശ്യം

text_fields
bookmark_border
തീ​ര​ങ്ങ​ളി​ൽ പ്ര​വേ​ശ​ന ഫീ​സ്​ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ ആ​വ​ശ്യം
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ തീ​ര​പ്ര​ദേ​ശ​ത്ത്​ പ്ര​വേ​ശ​ന ഫീ​സ്​ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ് യ​വു​മാ​യി ഒ​രു​കൂ​ട്ടം സ്വ​ദേ​ശി പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ.
തീ​ര​ങ്ങ​ളു​ടെ പ​രി​പാ​ല​ന​ത്തി​നും മേ ാ​ടി​പി​ടി​പ്പി​ക്ക​ലി​നും ഉ​പ​കാ​ര​പ്പെ​ടു​ന്ന വി​ധ​ത്തി​ൽ സ​ന്ദ​ർ​ശ​ക​രി​ൽ​നി​ന്ന്​ ഫീ​സ്​ വാ​ങ്ങ​ണം. ഒ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​തു​മൂ​ല​മാ​ണ്​ വൃ​ത്തി​ഹീ​ന​മാ​യി​ക്കി​ട​ക്കു​ന്ന​ത്. തീ​ര​ത്ത്​ മാ​ലി​ന്യം ഉ​പേ​ക്ഷി​ച്ചു​പോ​വു​ന്ന​വ​രു​മു​ണ്ട്. ഫീ​സ്​ വാ​ങ്ങി നി​യ​ന്ത്രി​ത തോ​തി​ൽ മാ​ത്രം പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​തോ​ടെ പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്.

ഇൗ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച്​ ന​ട​ത്തി​യ ഒാ​ൺ​ലൈ​ൻ സ​ർ​വേ​യി​ൽ വ​ലി​യൊ​രു വി​ഭാ​ഗം സ്വ​ദേ​ശി​ക​ൾ നി​ർ​ദേ​ശ​ത്തെ പി​ന്തു​ണ​ച്ച​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്. സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും പ്ര​വേ​ശ​ന ഫീ​സ്​ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ത​ണു​പ്പു​കാ​ല​ത്ത്​ ട​െൻറി​ന്​ ഫീ​സ്​ വാ​ങ്ങു​ന്ന​തു​പോ​ലെ ഇ​ത്​ സാ​ധ്യ​മാ​ണെ​ന്നും ക​ർ​ഷ​ക യൂ​നി​യ​ൻ മു​ൻ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ നാ​ദി​യ അ​ൽ ഉ​സ്​​മാ​ൻ പ​റ​ഞ്ഞു. തീ​ര​ങ്ങ​ളി​ലെ ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​ക​ൾ നി​ല​വി​ൽ അ​പ​ര്യാ​പ്​​ത​മാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ഴി​ഞ്ഞ പെ​രു​ന്നാ​ൾ സീ​സ​ണി​ൽ തീ​ര​ത്ത്​ ആ​ൾ അ​ധി​ക​മാ​യ​തും മാ​ലി​ന്യം വ​ൻ​തോ​തി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​തും ച​ർ​ച്ച​യാ​യി​രു​ന്നു. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ദി​വ​സ​ങ്ങ​ളോ​ളം ക​ഠി​നാ​ധ്വാ​നം ചെ​യ്​​താ​ണ്​ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsgullf news
News Summary - kuwait-kuwait news-gullf news
Next Story