വ്യാജ സർട്ടിഫിക്കറ്റ്: പ്രതിയെ ഇൻറർപോളിെൻറ സഹായത്തോടെ പിടികൂടി
text_fieldsകുവൈത്ത് സിറ്റി: വ്യാജ സർവകലാശാല സർട്ടിഫിക്കറ്റുകൾ നിർമിച്ച് കുവൈത്തിൽ വിതരണം ചെയ്തുവന്ന കേസിലെ പ്രതിയെ ഇൻറർപോളിെൻറ സഹായത്തോടെ കുവൈത്തിലെത്തിച്ച് പിടികൂടി. ഇൗജിപ്ഷ്യൻ പൗരനാണ് പിടിയിലായത്. കുവൈത്ത് കോടതി പത്ത് കേസുകളിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. എല്ലാ കേസുകളിലുമായി കോടതി ഇയാൾക്ക് 63 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഒമ്പത് വർഷമായി വ്യാജ സർട്ടിഫിക്കറ്റ് വിതരണം തുടങ്ങിയിട്ട്.
600ഒാളം വ്യാജ സർട്ടിഫിക്കറ്റുകളാണ് ഇയാളുടെ നേതൃത്വത്തിലുള്ള സംഘം കുവൈത്തിൽ വിതരണം ചെയ്തത്. കൂടുതലും നൽകിയത് കുവൈത്തിലെ വി.െഎ.പികൾക്കാണ്.
വിവിധ സർവകലാശാലകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഒറിജിനൽ സീൽ പതിപ്പിച്ച സർട്ടിഫിക്കറ്റുകളും അനധികൃതമായി സംഘടിപ്പിച്ചിരുന്നു. 1991ൽ അറബി അധ്യാപകനായി കുവൈത്തിലെത്തിയ പ്രതി പിന്നീട് സ്വകാര്യ മേഖലയിൽ വിദ്യാർഥികളെ വിദേശത്ത് പഠനത്തിന് അയക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളിലേക്ക് മാറി. സർക്കാർ ഏജൻസികളിൽനിന്ന് പരിശീലനവും നേടി. ഇതെല്ലാം തട്ടിപ്പിന് ഉപയോഗിച്ചു. സാധാരണ ആളുകളിൽനിന്ന് 12000 ദീനാറും പ്രമുഖരിൽനിന്ന് 20000 ദീനാറുമാണ് ഇൗടാക്കിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
