Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅൽ ഉസ്​മാൻ സകാത്ത്​​...

അൽ ഉസ്​മാൻ സകാത്ത്​​ കമ്മിറ്റി  800 വാട്ടർ കൂളർ സ്ഥാപിച്ചു

text_fields
bookmark_border
അൽ ഉസ്​മാൻ സകാത്ത്​​ കമ്മിറ്റി  800 വാട്ടർ കൂളർ സ്ഥാപിച്ചു
cancel
camera_alt?? ??????? ???????? ????????? ????????? ?????? ????????????????

കുവൈത്ത്​ സിറ്റി: അൽ ഉസ്​മാൻ സകാത്ത്​ കമ്മിറ്റി കുവൈത്തി​​െൻറ വിവിധ ഭാഗങ്ങളിൽ 800 വാട്ടർ കൂളറുകൾ സ്ഥാപിച്ചു. രാജ്യത്തെ അത്യുഷ്​ണത്തിൽ ദാഹിച്ചുവലയുന്നവർക്ക്​ തണുത്ത വെള്ളം കുടിക്കാൻ കിട്ടുന്നത്​ വലിയ ആശ്വാസമാണ്​. വിദേശ തൊഴിലാളികൾക്ക്​ പ്രയോജനം ചെയ്യുന്ന സ്ഥലങ്ങളിലാണ്​ ഇവ സ്ഥാപിച്ചത്​. 

പദ്ധതിക്ക്​ സാമ്പത്തിക സഹായം നൽകിയ സുമനസ്സുകൾക്ക്​ അൽ ഉസ്​മാൻ സകാത്ത്​ കമ്മിറ്റി ജനറൽ മാനേജർ അഹ്​മദ്​ ബാഖിർ അൽ കൻദരി നന്ദി അറിയിച്ചു. ഇൻസ്​റ്റലേഷനും കണക്​ഷനും അടക്കം ഒന്നിന്​ 350 ദീനാർ ചെലവുവരും. കൃത്യമായ ഇടവേളകളിൽ ശുചീകരണത്തിനും അറ്റകുറ്റപ്പണിക്കും കമ്മിറ്റി സംവിധാനം ഏർപ്പെടുത്തി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait, kuwait news, gulf news
Next Story