വ്യാപാരം ശക്തമാക്കൽ: ഇന്ത്യയും കുവൈത്തും ചർച്ചനടത്തി
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും വ്യാപാരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും കുവൈത്ത് വാണിജ്യമന്ത്രി ഖാലിദ് അൽ റൗദാനുമാണ് ഒാൺലൈനിലൂടെ ചർച്ച നടത്തിയത്. വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചില പ്രഖ്യാപനങ്ങൾ വൈകാതെ ഉണ്ടാവുമെന്ന് കുവൈത്ത് വാണിജ്യമന്ത്രാലയം സൂചന നൽകി. ഇന്ത്യയിൽ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ കുവൈത്ത് ഇൻവെസ്റ്റ്മെൻറ് അതോറിറ്റി വൻ നിക്ഷേപത്തിനൊരുങ്ങുന്നതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.
ലോകത്തിലെ അഞ്ചാമത് വലിയ സ്വതന്ത്ര നിക്ഷേപ നിധികളിലൊന്നായ കുവൈത്ത് ഇൻവെസ്റ്റ്മെൻറ് അതോറിറ്റി ഇന്ത്യയിൽ 500 കോടി ഡോളറിെൻറ നിക്ഷേപത്തിനാണൊരുങ്ങുന്നതെന്ന് ഉന്നത വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. വിമാനത്താവള, ഹൈവേ, മറ്റു അടിസ്ഥാനസൗകര്യ വികസന രംഗങ്ങളിൽ കുവൈത്ത് നിക്ഷേപം നടത്തും. ഇന്ത്യയും കുവൈത്തുമല്ലാത്ത മൂന്നാമതൊരു രാജ്യത്തിൽ സംയുക്ത നിക്ഷേപ പദ്ധതിക്ക് കുവൈത്ത് സർക്കാർ ഇന്ത്യക്കുമുന്നിൽ നിർദേശം സമർപ്പിച്ചതായും റിപ്പോർട്ടുണ്ട്. കിഴക്കൻ യൂറോപ്പിൽ റിയൽ എസ്റ്റേറ്റ്, ഭവനപദ്ധതികൾ, സ്വതന്ത്ര സാമ്പത്തികമേഖല എന്നിവയിൽ സംയുക്ത നിക്ഷേപം നടത്താനാണ് കുവൈത്ത് താൽപര്യം പ്രകടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
