വീണ്ടും ബാങ്കിങ് തട്ടിപ്പ്: സ്വദേശി വനിതക്ക് 9883 ദീനാർ നഷ്ടമായി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വീണ്ടും ബാങ്കിങ് തട്ടിപ്പ് റിപ്പോർട്ട് ചെയ്തു. ഇത്തവണ സ്വദേശി വനിതക്കാണ് 9883 ദീനാർ നഷ്ടമായത്. ബാങ്ക് ജീവനക്കാർ എന്ന പേരിൽ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെട്ട് ഒരാൾ വിളിച്ചിരുന്നതായി 74കാരി ദസ്മ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. ഒരാഴ്ചക്കിടെ ഇത്തരത്തിൽ നിരവധി പേർക്കാണ് പണം നഷ്ടമായത്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആർക്കും നൽകരുതെന്നും ബാങ്കിൽനിന്ന് ഇത്തരത്തിൽ സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെട്ട് വിളിക്കാറില്ലെന്നും സൈബർ ക്രൈം വകുപ്പ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും സമാന സംഭവങ്ങൾ ആവർത്തിക്കുകയാണ്. ബാങ്ക് അക്കൗണ്ട് നമ്പർ, പാസ്വേഡ്, ക്രെഡിറ്റ് കാർഡ് സംബന്ധിച്ച വിവരങ്ങൾ എന്നിവ ബാങ്കിൽനിന്ന് എന്ന വ്യാജേന ആവശ്യപ്പെടുന്നതായ വിവരത്തിെൻറ അടിസ്ഥാനത്തിൽ നേരത്തേ സെൻട്രൽ ബാങ്കും ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ബാങ്കിൽനിന്ന് ഇങ്ങനെ ഫോണിൽ വിളിച്ച് വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
