കുവൈത്തിൽ വിശ്വാസികൾക്ക് ഏറെനാളിന് ശേഷം ജുമുഅയുടെ നിർവൃതി
text_fieldsകുവൈത്ത് സിറ്റി: നാല് മാസത്തിന് ശേഷം കുവൈത്തിൽ ജുമുഅ നമസ്കാരം പുനരാരംഭിച്ചത് വിശ്വാസികളിൽ നിർവൃതിയുണ്ടാക്കി. അതേസമയം, വിദേശികൾ തിങ്ങിപ്പാർക്കുന്ന മിക്കവാറും ഭാഗങ്ങളിൽ ജുമുഅ ഇല്ലാതിരുന്നത് വിശ്വാസികളായ പ്രവാസികളിൽ നിരാശയുണ്ടാക്കി. ജുമുഅ പുനരാരംഭിക്കുന്നുവെന്ന സന്തോഷത്തിൽ മുസല്ലയുമായി നമസ്കാരത്തിനെത്തിയ നിരവധി പേർക്ക് നിരാശരായി മടങ്ങേണ്ടി വന്നു. വിദേശ ഭാഷകളിൽ ഖുതുബ നടക്കുന്ന പള്ളികളിൽ ജുമുഅക്ക് അനുമതി നൽകിയിരുന്നില്ല. സാൽമിയ, ഹവല്ലി, കുവൈത്ത് സിറ്റി, ശർഖ്, മഹബൂല എന്നിവിടങ്ങളിലെ ഒറ്റ പള്ളിയിലും ജുമുഅ ഉണ്ടായില്ല.
ഫർവാനിയയിലെ രണ്ട് പള്ളികൾ കഴിഞ്ഞദിവസം മന്ത്രാലയം പുറത്തുവിട്ട പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഒഴിവാക്കിയതിനാൽ ജുമുഅ നടന്നില്ല. സ്വദേശി താമസ മേഖലയിലെ പള്ളികളിൽ പുറത്തുനിന്നുള്ള വിദേശികളും എത്തി. കുവൈത്തിലെ ആയിരത്തോളം മസ്ജിദുകളിൽ 155 എണ്ണം മാത്രമാണ് ഒൗഖാഫിെൻറ പട്ടികയിൽ ഉൾപ്പെട്ടത്. കോവിഡ് വ്യാപനം കുറയുന്നതിനനുസരിച്ച് വരുന്ന ആഴ്ചകളിൽ കൂടുതൽ പള്ളികളിൽ ജുമുഅ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികൾ.
കർശന നിയന്ത്രണങ്ങളാണ് ജുമുഅ പുനരാരംഭിക്കുന്നതിന് അധികൃതർ ഏർപ്പെടുത്തിയിരുന്നത്. 15നും 60നും ഇടക്ക് പ്രായമുള്ളവർക്ക് മാത്രമായിരുന്നു പ്രവേശനം. പകർച്ചരോഗങ്ങൾ ഉള്ളവർക്കും 37.5 ഡിഗ്രിയിൽ കൂടുതൽ ഉൗഷ്മാവ് ഉള്ളവർക്കും പ്രവേശനമുണ്ടാവില്ലെന്ന് അറിയിച്ചിരുന്നു. ഒൗഖാഫ് നിർദേശം അനുസരിച്ച് ഖുതുബ പത്ത് മിനിറ്റിൽ തീർത്തു. നമസ്കാരത്തിൽ ചെറിയ ഖുർആൻ സൂക്തങ്ങൾ പാരായണം ചെയ്ത് പെെട്ടന്ന് തീർത്ത് ആളുകളെ തിരിച്ചയച്ചു. നേരത്തെ മസ്ജിദുകളിൽ അധികൃതർ അണുനശീകരണം പൂർത്തിയാക്കുകയും സാനിറ്റൈസറും ടിഷ്യൂ പേപ്പറും അടക്കം സംവിധാനങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തു. പ്രവേശന കവാടങ്ങളിൽ തിക്കും തിരക്കും ഉണ്ടായതായി എവിടെനിന്നും റിപ്പോർട്ടില്ല.
കോവിഡ് പ്രതിരോധത്തിനുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ജനങ്ങൾ സ്വയം നിയന്ത്രണങ്ങൾ പുലർത്തുകയും പരസ്പരം സഹകരിക്കുകയും വേണമെന്ന മന്ത്രാലയത്തിെൻറ അഭ്യർഥന വിശ്വാസികൾ ഉൾക്കൊണ്ടു. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മാർച്ച് 13 മുതലാണ് ജുമുഅ നിർത്തിയത്. നിയന്ത്രണങ്ങളിൽ ഇളവിെൻറ ഭാഗമായി ജൂൺ പത്തു മുതൽ മാതൃകാ കേന്ദ്രങ്ങളിലെ പള്ളികളിൽ അഞ്ചു നേരത്തെ നിർബന്ധ നമസ്കാരങ്ങൾക്ക് മാത്രമായി തുറന്നുകൊടുത്തിരുന്നു.
എന്നാൽ, ജുമുഅ നമസ്കാരം അനുവദിച്ചില്ല. രാജ്യത്തെ ഏറ്റവും വലിയ പള്ളിയായ മസ്ജിദുൽ കബീറിൽ മാത്രം ജൂൺ 12 മുതൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ലാതെ പള്ളി ജീവനക്കാരെ മാത്രം പെങ്കടുപ്പിച്ച് കഴിഞ്ഞ ആഴ്ചകളിൽ ജുമുഅ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
