ശൈഖ് മാസിൽ അൽ ജർറാഹിന് സസ്പെൻഷൻ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ശൈഖ് മാസിൻ അൽ ജർറാഹിനെ സസ്പെൻഡ് ചെയ്ത് ആഭ്യന്തരമന്ത്രി അനസ് അൽ സാലിഹ് ഉത്തരവ് പുറപ്പെടുവിച്ചു. വിസ കച്ചവടം, മനുഷ്യക്കടത്ത് കുറ്റങ്ങളിൽ പിടിയിലായ ബംഗ്ലാദേശ് പാർലെമൻറ് അംഗം പിടിയിലായ കേസുമായി ബന്ധപ്പെട്ടാണ് സസ്പെൻഷൻ എന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇൗ കേസുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം നടന്നുവരുകയാണ്. നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും വിസക്കച്ചവടവുമായി ബന്ധപ്പെട്ട് എത്ര ഉന്നതനായാലും നടപടിയുണ്ടാവുമെന്നും ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ് വ്യക്തമാക്കി. നേരേത്ത പാസ്പോർട്ട് താമസകാര്യ വകുപ്പിൽ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറിയായിരുന്ന ശൈഖ് മാസിനെ കഴിഞ്ഞ മാസം മന്ത്രാലയത്തിൽ നടത്തിയ അഴിച്ചുപണിയിൽ സാങ്കേതിക പരിശീലന വിഭാഗത്തിലേക്കു മാറ്റിയിരുന്നു. ഭരണ കുടുംബത്തിലെ മുതിർന്ന അംഗമാണ് ഇദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
