മലയാളി വിദ്യാർഥിക്ക് രാജ്യാന്തര നേട്ടം; ആപ്പിളിെൻറ മത്സരത്തിൽ മികച്ച കോഡർ
text_fieldsകുവൈത്ത് സിറ്റി: ആപ്പിൾ ജൂൺ 22 മുതൽ നടത്തിവരുന്ന വേൾഡ് വൈഡ് ഡെവലപ്പേഴ്സ് സമ്മേളനത്തിെൻറ ഭാഗമായി സംഘടിപ്പിച്ച ആപ്പിൾസ് സ്വിഫ്റ്റ് സ്റ്റുഡൻറ്സ് ചലഞ്ചിൽ മികച്ച കോഡറായി മലയാളി വിദ്യാർഥിയായ മിഷാൽ അബ്‌ദുൽ ഖാദറിനെ തെരഞ്ഞെടുത്തു. ഗൾഫ് മേഖലയിൽ നിന്നുള്ള ഏക വിജയിയും മധ്യപൂർവ ദേശത്തെ നാലുപേരിൽ ഒരാളുമാണ് ഈ മിടുക്കൻ. സ്വിഫ്റ്റ് കൂടുതൽ പ്രായോഗിക തലത്തിൽ പരിശീലിക്കാൻ ഉപകരിക്കുന്ന ഫ്രീ ലേണ്‍ എന്ന ആപ്ലിക്കേഷനാണ് മിഷാൽ വികസിപ്പിച്ചെടുത്തത്.
ആപ്പിളിെൻറ പ്രത്യേക ക്ഷണിതാവായി സമ്മേളനത്തിൽ പങ്കെടുക്കും. പെരിന്തൽമണ്ണ കട്ടുപ്പാറ സ്വദേശി ഡോ. അബ്‌ദുൽ ഖാദറിെൻറയും കൽപകഞ്ചേരി പറവന്നൂർ വെസ്റ്റിലെ മയ്യേരി ഷംഷിജയുടേയും മകനാണ്. ഡി.പി.എസ് സ്‌കൂളിലെ 12ാം ക്ലാസ് വിദ്യാർഥിയാണ്. മിഷാലിനെ സ്കൂൾ പ്രിൻസിപ്പൽ രവി അയനോളി അഭിനന്ദിച്ചു. അൽ മദ്റസത്തുൽ ഇസ്‌ലാമിയ പൂർവവിദ്യാർഥികൂടിയായ മിഷാലിനെ കെ.ഐ.ജി പ്രസിഡൻറ് ഫൈസൽ മഞ്ചേരിയും വിദ്യാഭ്യാസ ബോർഡ് ഡയറക്ടർ അബ്‌ദു റസാഖ് നദ്‌വിയും അഭിനന്ദിച്ചു. ഈജിപ്തിൽനിന്നുള്ള ഒമർ അൽവെഹെഷി, ഒമർ നാദർ, ഹസൻ അൽ ദസൂഖി, മുഹമ്മദ് സലാഹ്, ലബനാനിൽനിന്നുള്ള പീറ്റർ യാഖൂബ് എന്നിവരാണ് മിഷാലിനോടൊപ്പം ഈ നേട്ടം പങ്കിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

