500 ഭക്ഷണ കിറ്റുകൾ നൽകി നെസ്റ്റോ ഹൈപ്പർ
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധി നീണ്ടുപോവുേമ്പാൾ സന്നദ്ധ സംഘടനകൾ ധർമസങ്കടത്തിലാണ്. ഭക്ഷണവും മരുന്നും വിമാന ടിക്കറ്റിന് പണവും ആവശ്യപ്പെട്ടുള്ള വിളികൾ വന്നുകൊണ്ടിരിക്കുകയാണ്. കൈയിലുള്ള സ്റ്റോക്കുകൾ തീർന്നുകൊണ്ടിരിക്കുന്നു. ജോലിയും വരുമാനവുമില്ലാത്ത ആളുകളിൽനിന്ന് പിരിവെടുക്കുന്നതിനും പരിമിതിയുണ്ട്. വ്യാപാര സ്ഥാപനങ്ങൾ ആയിരുന്നു ഇത്തരം പൊതു സംരംഭങ്ങൾക്ക് വാരിക്കോരി പ്രധാനമായും നൽകിയിരുന്നത്. പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളുടെ ഉടമകൾക്കും ജീവനക്കാർക്കും അങ്ങോട്ട് സഹായം കൊടുക്കേണ്ട സ്ഥിതിയാണ്. തുറന്നുപ്രവർത്തിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങളിൽ കച്ചവടം വളരെ കുറവ്. ജനങ്ങൾക്ക് പുറത്തിറങ്ങാനാവാതെ എന്ത് കച്ചവടം.
ഭക്ഷ്യ വിഭവ-മരുന്ന് സ്ഥാപനങ്ങൾ ഒഴികെ ഏതാണ്ട് മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നു. ഭാഗികമായി മാത്രമേ സ്ഥാപനങ്ങൾ തുറക്കാൻ തുടങ്ങിയിട്ടുള്ളൂ. ഇപ്പോൾ ഹവല്ലി, ഖൈത്താൻ, ഫർവാനിയ എന്നീ പ്രദേശങ്ങൾകൂടി അബ്ബാസിയ, ഹസ്സാവി, മഹ്ബൂല തുടങ്ങി നേരത്തെതന്നെ ലോക്ക് ചെയ്ത പ്രദേശങ്ങളോടൊപ്പം ഐസൊലേറ്റ് ചെയ്തപ്പോൾ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമായി. എന്നാൽ, ജനങ്ങളെ പട്ടിണിക്കിടാനും വയ്യ. കിട്ടാവുന്നിടത്തുനിന്നെല്ലാം സഹായം ലഭ്യമാക്കി സംഘടനകൾ ആവുംവിധം ജീവകാരുണ്യ പ്രവർത്തനം തുടരുന്നുണ്ട്. കുവൈത്തിൽ കോവിഡ് കാല ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഏറ്റവും വ്യവസ്ഥാപിതമായും ശക്തമായും നേതൃത്വം നൽകുന്ന കൂട്ടായ്മകളിലൊന്നായ ടീം വെൽഫെയർ-കെ.െഎ.ജിയുടെ നേതൃത്വത്തിലുള്ള കനിവ് കുവൈത്ത് പ്രവർത്തകർ കഴിഞ്ഞ ദിവസം നെസ്റ്റോ ഹൈപർ അധികൃതരെ ബന്ധപ്പെട്ടു.
ചോദിച്ചവരെപോലും ഞെട്ടിച്ച് 500 ഭക്ഷണ കിറ്റുകൾ നൽകി അവർ വാഗ്ദാനം ചെയ്തു. ഒരാൾക്ക് ഒരുമാസം കഴിക്കാനുള്ള സാധനങ്ങൾ അടങ്ങിയതാണ് ഒാരോ കിറ്റും. ടീം വെൽഫെയർ കോവിഡ് റിലീഫ് ക്യാപ്റ്റൻ ഖലീൽ റഹ്മാൻ, കെ.െഎ.ജി കനിവ് വളൻറിയർമാരായ എൻ.സി. ബഷീർ, ഫൈസൽ എന്നിവർ കിറ്റുകൾ ഏറ്റുവാങ്ങി. നെസ്റ്റോ റീജനൽ മാനേജർ വി. കരീം, ഒാപറേഷൻസ് മാനേജർ വി.കെ. നംഷീർ, സ്റ്റോർ മാനേജർ അമ്പാടി, ഫിനാൻസ് മാനേജർ തസീം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. 4600 കിറ്റുകൾ കുവൈത്തിെൻറ പല ഭാഗങ്ങളിലായി വിതരണം ചെയ്യാൻ കഴിഞ്ഞതായി ടീം വെൽഫെയർ, കനിവ് കുവൈത്ത് ഭാരവാഹികൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
