യൂത്ത് ഇന്ത്യ ഓൺലൈൻ കൗൺസലിങ് വെബിനാർ നടത്തി
text_fieldsകുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്തിെൻറ ആഭിമുഖ്യത്തിൽ ‘കോവിഡ്കാലത്തെ പ്രതീക്ഷയുടെ കിരണങ്ങൾ’ എന്ന തലക്കെട്ടിൽ ഓൺലൈൻ കൗൺസലിങ് സെഷൻ സംഘടിപ്പിച്ചു. കൗൺസലറും മോട്ടിവേഷനൽ സ്പീക്കറുമായ സുലൈമാൻ അസ്ഹരി ‘ദുഃഖിക്കരുത് അള്ളാഹു നമ്മോടൊപ്പമുണ്ട്’ വിഷയത്തിൽ സംസാരിച്ചു. ഖുർആനിൽനിന്നും പ്രവാചകജീവിതത്തിൽനിന്നും പാഠങ്ങൾ ഉൾക്കൊണ്ട് പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിട്ട് ജീവിതം മുന്നോട്ടുനയിക്കണമെന്ന് നിർദേശിച്ച അദ്ദേഹം നിലവിലെ സാഹചര്യങ്ങളിൽ അടിപതറാതെ ക്രിയാത്മക വളർച്ചയിലേക്ക് ഉതകുംവീതം ജീവിതത്തെ ക്രമപ്പെടുത്തിയെടുക്കേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ചു.
ശേഷം ആളുകളുടെ വിവിധ സംശയങ്ങൾക്ക് മറുപടിയും നൽകി. ഒരേസമയം സൂം ആപ്പിലൂടെയും ഫേസ്ബുക്ക് ലൈവിലൂടെയും നടത്തിയ പരിപാടിയിൽ മുന്നൂറോളം ആളുകൾ പെങ്കടുത്തു. യൂത്ത് ഇന്ത്യ കുവൈത്ത് പ്രസിഡൻറ് ഉസാമ അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ വൈസ് പ്രസിഡൻറ് മഹ്നാസ് മുസ്തഫ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ഫഹീം മുഹമ്മദ് സമാപനപ്രസംഗം നടത്തി. മുഹമ്മദ് യാസിർ ഖിറാഅത്ത് നടത്തി. ട്രഷറർ ഹശീബ് ചോദ്യോത്തര സെഷന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
