ഫർവാനിയ സഹകരണ സംഘത്തിലെ 42 ജീവനക്കാർക്ക് കോവിഡ്
text_fieldsകുവൈത്ത് സിറ്റി: ഫർവാനിയ സഹകരണ സംഘത്തിലെ 42 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. 235 ജീവനക്കാർക്ക് പരിശോധന നടത്തിയതിൽ 42 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഫർവാനിയ ജംഇയ്യയുടെ മുഴുവൻ ശാഖകളും താൽക്കാലികമായി അടച്ചു. അണുമുക്തമാക്കിയതിനുശേഷം തുറന്നുകൊടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഫഹദ് അൽ അഹ്മദ് സഹകരണ സംഘത്തിലെ 34 ജീവനക്കാർക്കും വൈറസ് ബാധിച്ചു. ഞായറാഴ്ച അണുമുക്തമാക്കാനായി അടച്ച കോഒാപറേറ്റിവ് മാർക്കറ്റ്, ഗ്രോസറി ബ്രാഞ്ചുകൾ, ഗ്യാസ് ബ്രാഞ്ച്, കേറ്ററിങ് ബ്രാഞ്ച് എന്നിവ തിങ്കളാഴ്ച തുറക്കുമെന്ന് അധികൃതർ പറഞ്ഞു. അതിനിടെ കഴിഞ്ഞ ദിവസം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച ഖുർതുബ സഹകരണ സംഘം നാഷനൽ ഗാർഡിെൻറ നേതൃത്വത്തിൽ അണുമുക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
