അക്ബർ ട്രാവൽസിെൻറ അഞ്ചു ചാർേട്ടഡ് വിമാനങ്ങൾ യാത്രയായി
text_fieldsകുവൈത്ത് സിറ്റി: അക്ബർ ട്രാവൽസിെൻറ മൂന്നു ചാർേട്ടഡ് വിമാനങ്ങൾ കുവൈത്തിൽനിന്ന് കേരളത്തിലേക്ക് യാത്രയായി. കോഴിക്കോേട്ടക്കും കൊച്ചിയിലേക്കും രണ്ടു വിമാനങ്ങളും കണ്ണൂരിലേക്ക് ഒരു വിമാനവുമാണ് അയച്ചത്. ജൂൺ പത്തിന് മൂന്നു വിമാനങ്ങളും ജൂൺ 11നും 12നും ഒാരോ വിമാനങ്ങളുമാണ് ചാർട്ടർ ചെയ്തത്. ജസീറ എയർവേസാണ് സർവിസ് നടത്തിയത്. ഒാരോ വിമാനത്തിലും 160 വീതം യാത്രക്കാരാണ് ഉണ്ടായിരുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ അയക്കുമെന്ന് അക്ബർ ട്രാവൽസ് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
നേരത്തേ ഗോ എയർ വിമാനമായിരുന്നു അക്ബർ ട്രാവൽസ് ബുക്ക് ചെയ്തിരുന്നത്. യാത്രക്ക് ഒരു ദിവസം മുമ്പ് അവർ സർവിസ് നടത്താൻ കഴിയില്ലെന്ന് അറിയിച്ചത് അനിശ്ചിതാവസ്ഥ സൃഷ്ടിച്ചു. ജസീറ എയർവേസ് ബുക്ക് ചെയ്ത് ദ്രുതഗതിയിൽ സർവിസ് സാധ്യമാക്കിയതിനാൽ നിശ്ചയിച്ച ദിവസം തന്നെ യാത്രക്കാരെ നാട്ടിലയക്കാൻ കഴിഞ്ഞതായി മാനേജ്മെൻറ് വ്യക്തമാക്കി. ഇന്ത്യ, കേരള, കുവൈത്ത് സർക്കാറുകൾ, ഇന്ത്യൻ എംബസി, ജസീറ എയർവേസ് എന്നിവക്ക് മാനേജ്മെൻറ് നന്ദി അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
