പ്രതികൂല സാഹചര്യങ്ങൾ പ്രവാസികൾ അതിജീവിക്കും –എൻ.കെ. പ്രേമചന്ദ്രൻ എം.പി
text_fieldsകുവൈത്ത് സിറ്റി: വ്യത്യസ്ത പ്രതിസന്ധികളെ തരണം ചെയ്തിട്ടുള്ള പ്രവാസികൾ, കോവിഡ് -19 രോഗവ്യാപന പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കുവാൻ കരുത്തുള്ളവരാണെന്ന് അഡ്വ. എൻ.കെ. പ്രേമചന്ദ്രൻ പ്രസ്താവിച്ചു. കുവൈത്ത് സെൻറ് ജെയിംസ് മാർത്തോമ യുവജനസഖ്യത്തിെൻറ 2020-21 വർഷത്തെ പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം സൂം ആപ്ലിക്കേഷൻ മുഖേന നിർവഹിക്കുകയായിരുന്നു അദ്ദേഹം. വെല്ലുവിളികളെ സാധ്യതകളും അവസരങ്ങളുമാക്കാൻ സാധിക്കണമെന്നും പ്രേമചന്ദ്രൻ പറഞ്ഞു. യോഗത്തിൽ യുവജനസഖ്യം പ്രസിഡൻറ് ഫാ. കെ. ഷിബു അധ്യക്ഷത വഹിച്ചു.
കേന്ദ്ര മാർത്തോമ യുവജനസഖ്യം മുൻ ജനറൽ സെക്രട്ടറി ഫാ. ഷൈജു പി. ജോൺ, ഇടവക സെക്രട്ടറി ബേബിക്കുട്ടി ദാനിയേൽ, യുവജനസഖ്യം സെക്രട്ടറി റിലിൻ വർഗീസ്, മുൻ സെൻറർ സെക്രട്ടറി സിറിൽ ബി. മാത്യു, യുവജനസഖ്യം വൈസ് പ്രസിഡൻറ് ബെൻസൺ ബാബു, വനിത സെക്രട്ടറി ഫേബ അലക്സ്, ട്രഷറർ എബിൻ തോമസ്, ഇടവക കൈസ്ഥാനസമിതി അംഗം നിഷാന്ത് കെ. മാത്യു തുടങ്ങിയവർ സംസാരിച്ചു. ഫാ. സാജൻ പി. മാത്യു രചിച്ച് ഈണം നൽകിയ 'ഒരു മഴയും തോരാതിരുന്നിട്ടില്ല...' എന്ന ഗാനം യുവജനസഖ്യ അംഗങ്ങൾ ആലപിച്ചു. യുവജനസഖ്യത്തിെൻറ പ്രവർത്തന രൂപരേഖയിൽ ഇടവകയുടെ പത്താം വാർഷികത്തോടനുബന്ധിച്ചുള്ള പദ്ധതികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രസിഡൻറ് ഫാ. കെ. ഷിബു, സെക്രട്ടറി റിലിൻ വർഗീസ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
