കോവിഡ് പ്രതിരോധം: കുവൈത്തിന് 21ാം റാങ്ക്
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിൽ മിടുക്കുകാണിച്ച രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തിന് 21ാം റാങ്ക്. ഡീപ് നോളജ് ഗ്രൂപ് എന്ന എൻ.ജി.ഒകളുടെ കൂട്ടായ്മ തയാറാക്കിയ 100 രാജ്യങ്ങളുടെ പട്ടികയിലാണ് കുവൈത്ത് ഇൗ റാങ്ക് കരസ്ഥമാക്കിയത്. ക്വാറൻറീൻ സംവിധാനങ്ങൾ, സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമത, രോഗനിരീക്ഷണം, രോഗം കണ്ടെത്തൽ, ആരോഗ്യ മേഖലയിലെ മറ്റു തയാറെടുപ്പുകൾ എന്നിവക്ക് പുറമെ കോവിഡ് സൃഷ്ടിച്ച സാമ്പത്തികാഘാതത്തെ മറികടക്കുന്നതിൽ കൈവരിച്ച നേട്ടം കൂടി പരിഗണിച്ചാണ് പട്ടിക തയാറാക്കിയത്.
സ്വിറ്റ്സർലൻഡ്, ജർമനി എന്നിവയാണ് ആദ്യ രണ്ടു സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. സാമ്പത്തികവ്യവസ്ഥയിലെ ആഘാതം മറികടക്കുന്നതിൽ കാണിച്ച മിടുക്കാണ് അവരെ മുൻനിരയിൽ എത്തിച്ചത്. സിംഗപ്പൂർ, ജപ്പാൻ, ഓസ്ട്രിയ, ചൈന, ആസ്ട്രേലിയ, ന്യൂസിലൻഡ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് മുൻനിരയിൽ വരുന്നത്. ജി.സി.സിയിൽ സൗദി 15ാമതും ബഹ്റൈൻ 23ാമതും ഒമാൻ 33ാമതും വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
