Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇങ്ങനെ പറന്നാൽ...

ഇങ്ങനെ പറന്നാൽ എന്നെത്തും നാട്ടിൽ?

text_fields
bookmark_border
ഇങ്ങനെ പറന്നാൽ എന്നെത്തും നാട്ടിൽ?
cancel

കുവൈത്ത്​ സിറ്റി: പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള വ​ന്ദേഭാ​ര​ത്​ മി​ഷ​ൻ ഒ​രു​മാ​സ​ത്തോ​ട​ടു​ക്കു​േ​മ്പാ​ൾ പ​ത്തു​ ശ​ത​മാ​നം പേ​രെപോ​ലും നാ​ട്ടി​ലെ​ത്തി​ക്കാ​ൻ കഴിഞ്ഞില്ല. കുവൈത്തിൽ മാത്രം 74000ത്തിനടുത്ത്​ ആളുകൾ രജിസ്​റ്റർ ചെയ്​ത്​ കാത്തിരിക്കു​ന്നു. എന്നാൽ, ഇതുവരെ നാട്ടിലെത്തിയത്​ 17 വിമാനങ്ങളിലായി 3000ത്തിൽ താഴെ പേർ മാത്രമേ നാട്ടിലെത്തിയിട്ടുള്ളൂ. നാല്​ വിമാനങ്ങൾ കൂടി ഷെഡ്യൂൾ ചെയ്​തിട്ടുമുണ്ട്​. മേയ്​ ഒന്നിന്​ ആരംഭിച്ച എംബസി രജിസ്​ട്രേഷൻ 15ന്​ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. 68,000ത്തോളം പേർ ആ സമയത്ത്​ രജിസ്​റ്റർ ചെയ്​തിരുന്നു. ജൂൺ ഒന്നിന്​ രജിസ്​ട്രേഷൻ പുനരാരംഭിച്ചു. കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യോ യാ​ത്രാസ​ർ​വി​സ്​ ആ​രം​ഭി​ക്കു​ക​യോ ചെ​യ്​​തി​ല്ലെ​ങ്കി​ൽ മാസങ്ങൾ ക​ഴി​ഞ്ഞാ​ലും അ​ത്യാ​വ​ശ്യ​ക്കാ​ർ​ക്കു​പോ​ലും നാ​ട​ണ​യാ​ൻ ക​ഴി​യി​ല്ല. 

യാ​ത്ര വി​മാ​നസ​ർ​വി​സ്​ ഉ​ട​ൻ തു​ട​ങ്ങു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ പ്ര​വാ​സി​ക​ൾ ദി​വ​സ​ങ്ങ​ൾ ത​ള്ളി​നീ​ക്കു​ന്ന​ത്. ഗ​ർ​ഭി​ണി​ക​ളും രോ​ഗി​ക​ളും ജോ​ലി ന​ഷ്​​ട​പ്പെ​ട്ട​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ളി​ലും ഇ​വ​ർ പ്ര​തീ​ക്ഷ വെ​ച്ചു​പു​ല​ർ​ത്തു​ന്നു. കുവൈത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിലും ട്രാവൽസുകളും ചാർ​േട്ടഡ്​ വിമാനങ്ങൾക്ക്​ രജിസ്​​ട്രേഷൻ ആരംഭിച്ചു. അന്തിമാനുമതി ലഭിച്ചില്ലെങ്കിലും പതിനായിരങ്ങൾ ചാർ​ട്ടേഡ്​ വിമാനങ്ങൾക്ക്​ താൽപര്യം പ്രകടിപ്പിച്ച്​ രംഗത്തെത്തി​. നിരക്ക്​ കൂടുതലാണെങ്കിലും വേഗം നാട്ടിലെത്തണ​മെന്ന്​ ആഗ്രഹിക്കുന്നവരാണ്​ ചാർ​ട്ടേഡ്​ വിമാനങ്ങൾക്ക്​ താൽപര്യം കാണിക്കുന്നത്​. ജോലിയും വരുമാനവും നഷ്​ടമായി പുറത്തുപോകാൻ പോലും കഴിയാതെ മുറിയിലിരിക്കുന്നവർ കടുത്ത മാനസികസംഘർഷത്തിലാണ്​. 

കൈയിലുള്ള പണം തീർന്നാൽ വിമാന ടിക്കറ്റിന്​ പണമില്ലാതെ വലയും. ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടുന്നവർ ഏറെയാണ്​. സന്നദ്ധ സംഘടനകൾ നൽകിവന്ന ഭക്ഷണക്കിറ്റുകളായിരുന്നു ആശ്വാസം. ഫണ്ട്​ ക്ഷാമം കാരണം ഇത്​ ഏറെനാൾ മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസമാണെന്നാണ്​ സംഘടനാവൃത്തങ്ങൾ പറയുന്നത്​. 
വിസ കാലാവധി കഴിഞ്ഞവർക്ക്​ കുവൈത്ത്​ രണ്ടു​ തവണയായി ആറുമാസം സ്വാഭാവിക എക്​സ്​റ്റൻഷൻ അനുവദിച്ചത്​ തുണയായി. ഇല്ലെങ്കിൽ വൻ തുക പിഴയിനത്തിൽ ഒടുക്കേണ്ടിവന്നേനെ. പ്രത്യേകിച്ച്​ അപേക്ഷിക്കാതെതന്നെ വിസ കാലാവധി നീട്ടിക്കിട്ടി. ആദ്യം മാർച്ച്​ ഒന്നുമുതൽ മേയ്​ 31 വരെയും ഇപ്പോൾ ആഗസ്​റ്റ്​ 31 വരെയുമാണ്​ നീട്ടിനൽകിയത്​. 

അതിനിടെ, എംബസിയിൽ രജിസ്​റ്റർ ചെയ്​തവരിൽ യാത്രക്കാരുടെ മുൻഗണന പട്ടിക അട്ടിമറിക്കപ്പെടുന്നതായും ആരോപണമുണ്ട്​. ഗർഭിണികൾക്കും മാരക രോഗികൾക്കുമാണ്​ ആദ്യ പരിഗണനയെന്ന്​ പ്രഖ്യാപിച്ചിരുന്നെങ്കിലും ആദ്യ വിമാനങ്ങളിൽ ആരോഗ്യമുള്ള ചെറുപ്പക്കാരും ഏറെയുണ്ടായിരുന്നു. നാട്ടിൽനിന്ന്​ രാഷ്​ട്രീയ നേതാക്കളുടെ ശിപാർശയിൽ നേര​േത്ത പോയവർ സമൂഹമാധ്യമങ്ങളിൽ പോസ്​റ്റ്​ ചെയ്​ത വിഡിയോകൾ പ്രവാസികൾ പ്രതിഷേധത്തോടെ ഷെയർ ചെയ്യുന്നുണ്ട്​. 
അടിയന്തരാവശ്യമുള്ളവരും രോഗബാധിതരും പോകാനുള്ളപ്പോഴാണ്​ ചെറുപ്പക്കാർ സ്വാധീനത്തിലൂടെ മുൻഗണന നേടുന്നത്​. പൊതുമാപ്പിൽ രജിസ്​റ്റർ ചെയ്​ത മുഴുവൻപപേർക്കും പോകാൻ കഴിഞ്ഞിട്ടില്ല. ഇനിയും​ ക്യാമ്പിൽ കഴിയുന്നവരും എംബസി ഒൗട്ട്​പാസ്​ നൽകി പുറത്തുകഴിയുന്നവരും എന്ന്​ തിരിച്ചുപോകാൻ കഴിയുമെന്ന്​ വ്യക്തതയില്ലാതെ മാനസികസമ്മർദത്തിലാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait, kuwait news, gulf news
Next Story